കൊച്ചി: ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ പാൻ ഇന്ത്യൻ ആക്ഷൻ സിനിമയ്ക്ക് ഓപ്പറേഷൻ ത്രാൾ എന്ന് പേര് നൽകിയതായി റിപ്പോർട്ട്. ഈ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം മോഹൻലാൽ സോഷ്യൽ മീഡിയ വഴിയാണ് നടത്തിയത്.
രതീഷ് വേഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലറാണ് എന്നാണ് ലഭിക്കുന്ന വിവരം. ഗുഡ്‌വിൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമാണം വഹിക്കുന്നു. കശ്മീരിലെ തീവ്രവാദ സാഹചര്യങ്ങളും സൈനിക നടപടികളും പശ്ചാത്തലമാക്കിയാണ് കഥ മുന്നേറുന്നത്. രാജ്യമൊട്ടാകെ റിലീസ് ലക്ഷ്യമാക്കി തയ്യാറാകുന്ന ചിത്രം അഞ്ച് ഭാഷകളിലായി പ്രേക്ഷകരിലെത്തും. ക്രിസ്മസ് സമയത്തോടടുത്ത് തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.
ടൈറ്റിൽ വീഡിയോയിൽ അതിർത്തിയിൽ ഉണ്ടായ അപ്രതീക്ഷിത ആക്രമണവും അതിനെ തുടർന്നുള്ള അടിയന്തര സൈനിക പ്രതികരണവും സൂചിപ്പിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യസുരക്ഷയും രഹസ്യ ഓപ്പറേഷനുകളും ചേർന്നുള്ള തീവ്രമായ കഥയാകും ചിത്രത്തിന്റെ പ്രധാന ആകർഷണം എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്..
സംഗീത സംവിധായകനായ രതീഷ് വേഗയുടെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രത്തിൽ വലിയ താരനിരയും സാങ്കേതിക സംഘവും അണിനിരക്കും. വിവിധ സംസ്ഥാനങ്ങളിലായി ആണ് ചിത്രീകരണം പുരോഗമിക്കുക എന്നും നിർമ്മാതാക്കൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
