മലയാള സിനിമയിലെ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ തന്റേതായ ഇടം നേടിയ മനോജ് കെ ജയൻ തന്റെ കരിയറിനെയും വ്യക്തിജീവിതത്തിലെ മാറ്റങ്ങളെയും കുറിച്ച് തുറന്നുപറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അനന്തഭദ്രം സിനിമയിലെ അനുഭവങ്ങളെക്കുറിച്ച് ആണ് അദ്ദേഹം സംസാരിച്ചത്. മറ്റൊരു ചിത്രമായ ഉടയോൻ ഷൂട്ടിനോടൊപ്പം തന്നെ ‘അനന്തഭദ്രം’ ചെയ്തിരുന്ന സമയത്ത്, രണ്ട് വ്യത്യസ്ത കഥാപാത്രങ്ങൾ കൈകാര്യം ചെയ്യേണ്ടി വന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രത്യേകിച്ച് ദിഗംബരൻ എന്ന കഥാപാത്രത്തിന്റെ ഭാവങ്ങളും ശൈലിയും യാത്രക്കിടയിലും ചിന്തിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ജീവിതത്തിലെ ഒരു പ്രധാന തീരുമാനത്തെക്കുറിച്ചും മനോജ് കെ ജയൻ തുറന്നു പറഞ്ഞു. ‘അനന്തഭദ്രം’ ഉൾപ്പെടെ ചില സിനിമകളുടെ സമയങ്ങളിൽ ചെറിയ രീതിയിൽ മദ്യപാനം ഉണ്ടായിരുന്നുവെങ്കിലും, പിന്നീട് അത് പൂർണമായും നിർത്തിയതായും അദ്ദേഹം വ്യക്തമാക്കി. സന്തോഷ് ശിവൻ ചേട്ടൻ സിനിമ എടുത്ത സമയത്ത് ഷൂട്ടിനുശേഷം ചെറിയ മദ്യപാന സദസുണ്ടാകുമായിരുന്നു. അന്ന് ഞാൻ സ്മോൾ കഴിക്കുന്ന സമയമായതുകൊണ്ട് അന്ന് ആ സദസിൽ പങ്കെടുത്തിട്ടുണ്ട്. ഒരു സ്മോൾ അടിച്ച് പിരിഞ്ഞ അവസാനത്തെ പടം അതാണ്. അനന്തഭദ്രത്തിനും രാജമാണിക്യത്തിനും ശേഷം ഞാൻ മദ്യപാനം നിർത്തി.
കുടുംബജീവിതം, പ്രത്യേകിച്ച് മകളുടെ വളർച്ച, ഈ തീരുമാനത്തിന് പിന്നാലെ പ്രധാന കാരണം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഏറെ വർഷങ്ങളായി മദ്യപാനവും പുകവലിയും ഒഴിവാക്കി, കൂടുതൽ നിയന്ത്രിതമായ ജീവിതശൈലി പിന്തുടരുകയാണെന്നും നടൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
