ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളായ ഹാരി രാജകുമാരനും മേഗൻ മർക്കലും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴുന്നതായി സൂചന. മേഗൻ മർക്കലിന്റെ ലൈഫ് സ്റ്റൈൽ ബ്രാൻഡുമായുള്ള കരാർ നെറ്റ്ഫ്ലിക്സ് അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും പെരുമാറ്റത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്.
ഓൺലൈൻ മീറ്റിംഗുകൾക്കിടയിൽ എന്തെങ്കിലും കാര്യത്തിൽ അതൃപ്തി തോന്നിയാൽ മേഗൻ പെട്ടെന്ന് അപ്രത്യക്ഷയാകാറുണ്ടെന്നും ഇത് ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കാറുണ്ടെന്നും പ്രമുഖ മാധ്യമമായ 'വെറൈറ്റി' റിപ്പോർട്ട് ചെയ്യുന്നു.
നെറ്റ്ഫ്ലിക്സ് സി.ഇ.ഒ ടെഡ് സാരൻഡോസിന് ദമ്പതികളുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ടെന്നും മേഗനുമായുള്ള ചർച്ചകളിൽ അഭിഭാഷകരുടെ സാന്നിധ്യം അദ്ദേഹം ആവശ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.
എന്നാൽ ഈ ആരോപണങ്ങൾ മേഗന്റെ അഭിഭാഷകൻ മൈക്കൽ ജെ. കമ്പ് ശക്തമായി നിഷേധിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന മേഗൻ തന്റെ കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്കുന്നതിനിടയിലാണ് മീറ്റിംഗുകളിൽ പങ്കെടുക്കുന്നതെന്നും കുട്ടികൾ പെട്ടെന്ന് കടന്നുവരുമ്പോൾ ക്യാമറയോ ഓഡിയോയോ ഓഫ് ചെയ്യേണ്ടി വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഹാരി രാജകുമാരൻ സംസാരിക്കുമ്പോൾ മേഗൻ തടസ്സപ്പെടുത്താറുണ്ടെന്ന ആരോപണവും വംശീയ അധിക്ഷേപത്തിന്റെ ഭാഗമാണെന്ന് അഭിഭാഷകൻ കുറ്റപ്പെടുത്തി. ഹാരിയും ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
2020-ൽ നെറ്റ്ഫ്ലിക്സുമായി ഒപ്പിട്ട 100 ദശലക്ഷം ഡോളറിന്റെ ബൃഹത്തായ കരാറിൽ ഇതിനോടകം നിരവധി ഡോക്യുമെന്ററികൾ ഇരുവരും പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ റേറ്റിംഗിലെ കുറവും പുതിയ പ്രോജക്റ്റുകളോടുള്ള പ്രമുഖ സംവിധായകരുടെ വിമുഖതയും ദമ്പതികൾക്ക് തിരിച്ചടിയാകുന്നുണ്ടെന്നാണ് സിനിമാ ലോകത്തെ സംസാരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
