‘ധുരന്ധർ: ദ റിവഞ്ച്’ റിലീസിന് മുമ്പ് സെൻസർ കട്ട്; ദൈർഘ്യം കുറച്ചു

MARCH 17, 2026, 11:49 PM

രൺവീർ സിംഗ് നായകനായ,ആദിത്യ ധർ സംവിധാനം ചെയ്യുന്ന ‘ധുരന്ധർ: ദ റിവഞ്ച്’ ഇന്ന് പെയ്‌ഡ് പ്രിവ്യൂ ഷോകളോടെ പ്രദർശനത്തിന് എത്തുന്നു. നാളെയാണ് ചിത്രം രാജ്യത്താകമാനം റിലീസ് ചെയ്യുന്നത്.

ഏകദേശം നാല് മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ നിന്ന് സെൻസർ ബോർഡ് ചില പ്രധാന ഭാഗങ്ങൾ നീക്കം ചെയ്തതായി ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏകദേശം ആറ് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ഒഴിവാക്കപ്പെട്ടത്. ഇതോടെ ഇന്ത്യയിൽ റിലീസ് ചെയ്യുന്ന പതിപ്പ് 3 മണിക്കൂർ 49 മിനിറ്റായി ചുരുങ്ങി. എന്നാൽ യുകെയിൽ കൂടുതൽ ദൈർഘ്യമുള്ള പതിപ്പാണ് പ്രദർശിപ്പിക്കുക എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ചിത്രത്തിൽ ആകെ 21 മാറ്റങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. അതിൽ ചിലത് അതിക്രൂരമായ അക്രമരംഗങ്ങളുമായി ബന്ധപ്പെട്ടതാണ്. തലയ്ക്ക് ശക്തമായ പ്രഹരങ്ങൾ, ക്രൂര ആക്രമണങ്ങൾ തുടങ്ങിയ രംഗങ്ങളുടെ ദൈർഘ്യം കുറയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

ചില സബ്‌ടൈറ്റിലുകളിലും വിവര ടെക്സ്റ്റുകളിലും തിരുത്തലുകളും മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ചില സ്ഥലനാമങ്ങളും തീയതികളും മാറ്റിയതായും റിപ്പോർട്ടുണ്ട്. ചിത്രത്തിൽ രാഷ്ട്രീയ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിനാൽ ബന്ധപ്പെട്ട അനുമതികളും നിർമാതാക്കൾ സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

കടുത്ത അക്രമരംഗങ്ങൾ പരിഗണിച്ച് സിനിമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ആദ്യ ഭാഗത്തിൽ ഒടിടി റിലീസിനിടെ ഉണ്ടായ സെൻസർ വിവാദങ്ങൾക്ക് പിന്നാലെ, രണ്ടാം ഭാഗത്തും ശക്തമായ എഡിറ്റുകൾ നടന്നത് വീണ്ടും ചർച്ചയാകുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam