എറണാകുളം ജംക്ഷനിൽ പ്ലാറ്റ്‌ഫോം നവീകരണം; ആറു ട്രെയിനുകൾക്ക് ഭാഗിക നിയന്ത്രണം

MARCH 18, 2026, 12:59 AM

കൊച്ചി: എറണാകുളം ജംക്ഷൻ സൗത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറ് ട്രെയിനുകളുടെ ഗതാഗതത്തില്‍ ഭാഗിക തടസം ഏര്‍പ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. രണ്ടാം പ്ലാറ്റ്‌ഫോമില്‍ ചൊവ്വാഴ്ച നിന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിനുകളുടെ നിയന്ത്രണം ഈ മാസം 26 വരെ നിലനില്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

രാവിലെ ആറുമണിക്ക് എറണാകുളത്തുനിന്ന് പുറപ്പെടുന്ന കണ്ണൂർ ഇന്റർസിറ്റി (16305) ഇനി ആലുവയില്‍ 6.22ന് സ്റ്റാർട്ട് ചെയ്യും. വഞ്ചിനാട് എക്‌സ്പ്രസ് (16304) തിരുവനന്തപുരം സെൻട്രലിൽ നിന്നും വൈകീട്ട് 5.45ന് പുറപ്പെടുമ്പോൾ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

എറണാകുളം-പാലക്കാട് മെമു (66610) ഉച്ചക്ക് 2.45ന് എറണാകുളം ജംക്ഷനിൽനിന്ന് പുറപ്പെടേണ്ടത് ആലുവയിൽ നിന്നും സർവീസ് ആരംഭിക്കും. ഈ ദിവസങ്ങളിൽ എറണാകുളം-ആലുവ പരിസരത്തിൽ ട്രെയിൻ സർവീസ് ലഭ്യമാകില്ല.

vachakam
vachakam
vachakam

അതേസമയം, ഗുരുവായൂർ-എറണാകുളം പാസഞ്ചർ (56317) ഉച്ചയ്ക്ക് 1.25ന് ഗുരുവായൂരിൽ നിന്നുള്ള സർവീസ് ഇടപ്പള്ളിയിൽ അവസാനിക്കും. കൊല്ലം-എറണാകുളം മെമു രാവിലെ 5.55ന് കൊല്ലം ജംക്ഷനിൽ നിന്ന് പുറപ്പെടുമ്പോൾ യാത്ര തൃപ്പൂണിത്തുറയിൽ അവസാനിക്കും. എംജിആർ ചെന്നൈ-ആലപ്പുഴ ഡെയ്‌ലി എക്‌സ്പ്രസ് (22639) 25-ാം തീയതി വരെ ഏകദേശം അര മണിക്കൂര്‍ വൈകിയെത്തും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam