സുധാകരനെ കണ്ട് എംകെ രാഘവൻ എംപി 

MARCH 18, 2026, 12:35 AM

ദില്ലി:  പാർട്ടിയാണ് വലുത്. വ്യക്തിയല്ല. ഹൈക്കമാൻ്റ് തീരുമാനിക്കുന്നത് എല്ലാവർക്കും ബാധകമാണെന്ന് എംകെ രാഘവൻ എംപി.

കെ സുധാകരനുമായി സംസാരിച്ചുവെന്നും മത്സരിക്കാൻ താനൊരിക്കലും സീറ്റ് ചോദിച്ചിട്ടില്ലെന്നും എംകെ രാഘവൻ എംപി പറഞ്ഞു. 

 ഏത് വിഷയമാണെങ്കിലും ഹൈക്കമാൻ്റ് പരിഹരിക്കുമെന്നും അന്തിമ തീരുമാനം എടുക്കുന്നത് ഹൈക്കമാൻ്റ് ആണെന്നും എംകെ രാഘവൻ എംപി പറഞ്ഞു. കെ സുധാകരനുമായി സംസാരിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

vachakam
vachakam
vachakam

താനൊരിക്കലും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കത്ത് നൽകിയിട്ടില്ല. തോൽക്കുന്ന സീറ്റെടുത്ത് വിജയിക്കണമെന്ന് നേതൃത്വം തന്നോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഉണ്ടാക്കാൻ എണ്ണം കൂട്ടണമെന്നായിരുന്നു അതെന്നും എംകെ രാഘവൻ എംപി പറഞ്ഞു.

മൂന്നുവർഷം കൂടി എംപി സ്ഥാനത്ത് ഉണ്ടായിരിക്കും. താനൊരിക്കലും സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. ജയസാധ്യതയുള്ളവർക്ക് സീറ്റ് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. യുഡിഎഫ് സർക്കാർ തിരിച്ചുവരണം. അതിന് വിജയസാധ്യത അത്യാവശ്യമാണ്. തന്നെ സംബന്ധിച്ച് വരുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam