മലപ്പുറം: ലീഗ് സ്ഥാനാർത്ഥി പട്ടികയിലെ നേതാക്കളുടെ അതൃപ്തിയിൽ പ്രതികരിച്ച് സാദിഖ് അലി തങ്ങൾ.
കാര്യമായ ആലോചനകൾക്ക് ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
അബ്ദുറഹ്മാൻ രണ്ടത്താണി എംഎൽഎ ആയിട്ടുണ്ട്. പാർട്ടി കൊടുത്ത പദവി വഹിക്കുന്നുണ്ടെന്നും അതൃപ്തികൾ എല്ലം പാർട്ടി കേൾക്കുമെന്നും സാദിഖ് അലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
അബ്ദുറഹ്മാൻ രണ്ടത്താണി, നൂർബീന റഷീദ് എന്നിവരുടേത് വൈകാരിക പ്രകടനമാണെന്ന് സാദിഖ് അലി തങ്ങൾ പറഞ്ഞു. സീറ്റ് ഇല്ല എന്നതിന് അർത്ഥം പാർട്ടി അകറ്റി നിർത്തി എന്നല്ലെന്നും എല്ലാവരെയും ചേർത്ത് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
