‘സർക്കാർ 4’ ഒരുങ്ങുന്നു; ആർജിവിയുടെ പ്രഖ്യാപനം

MARCH 17, 2026, 9:05 PM

മുംബൈ: ഹിറ്റ് പൊളിറ്റിക്കൽ-ക്രൈം ഫ്രാഞ്ചൈസിയായ സർക്കാർ സീരീസിന്റെ നാലാം ഭാഗം ഒരുക്കുന്നതായി സംവിധായകൻ റാം ഗോപാൽ വർമ അറിയിച്ചു. അടുത്ത മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ആണ് അദ്ദേഹം വ്യക്തമാക്കിയത്.

പുതിയ ഭാഗത്തിൽ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വീണ്ടും ഒന്നിക്കുമെന്നും ആർജിവി പറഞ്ഞു. റെഡ് ലോറി ഫിലിം ഫെസ്റ്റിവലിലാണ് ഈ പ്രഖ്യാപനം നടന്നത്. തന്റെ കൾട്ട് ക്ലാസിക് ചിത്രമായ ശിവയുടെ പ്രത്യേക പ്രദർശനത്തിനായാണ് വർമ മേളയിൽ പങ്കെടുത്തത്. ചിത്രത്തെക്കുറിച്ച് സംസാരിക്കവെ, പ്രശസ്ത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് തന്റെ സിനിമാറ്റിക് ശൈലിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം ദ വേ ഓഫ് ദ ഡ്രാഗൺ എന്ന ബ്രൂസ് ലീയുടെ ചിത്രമാണ് ‘ശിവ’യുടെ പ്രമേയത്തിന് പ്രചോദനമായതെന്നും വർമ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam