ബോളിവുഡിൽ നായികമാർ സ്ലിം ആകണമെന്ന സമ്മർദ്ദം ഇപ്പോഴും നിലനിൽക്കുന്നുവെന്ന് തുറന്ന് പറഞ്ഞു നടി മൃണാൽ താക്കൂർ. ഈ സാഹചര്യത്തിലും തന്റെ സ്വാഭാവിക ശരീരപ്രകൃതം നിലനിർത്തിയതിനെക്കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോൾ താരം.
വണ്ണം കൂടിയാൽ അവസരങ്ങൾ നഷ്ടമാകാമെന്ന് പലരും മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, അതിനെ അവഗണിച്ച് സ്വന്തം രീതിയിൽ മുന്നോട്ട് പോകാനാണ് താൻ തീരുമാനിച്ചതെന്ന് മൃണാൽ വ്യക്തമാക്കി. ഇൻഡസ്ട്രിയിലെ ഇത്തരം മാനദണ്ഡങ്ങൾക്കെതിരെ നിൽക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.
അതേസമയം ഇതുമായി ബന്ധപ്പെട്ട് നടൻ അക്ഷയ് കുമാർ നൽകിയ ഉപദേശം തനിക്ക് വലിയ പ്രചോദനമായിരുന്നുവെന്നും മൃണാൽ പറഞ്ഞു. സ്വന്തം രൂപത്തെ സ്വീകരിക്കുകയും മറ്റുള്ളവരുടെ വിമർശനങ്ങളെ അധികം പരിഗണിക്കാതിരിക്കുകയും ചെയ്യുന്നത് നല്ലതാണെന്ന് അക്ഷയ് കുമാർ പറഞ്ഞതായി ആണ് താരം വ്യക്തമാക്കിയത്.
അതേസമയം, ഒരു പ്രത്യേക കഥാപാത്രത്തിന് ആവശ്യമായാൽ ശരീരഭാരം കുറയ്ക്കുന്നതിൽ തെറ്റില്ലെന്നും, പക്ഷേ അത് വ്യക്തിയുടെ തീരുമാനമായിരിക്കണമെന്നും അക്ഷയ് കുമാർ ഉപദേശിച്ചതായും മൃണാൽ താക്കൂർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
