ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് ആണ് മീനാക്ഷി രവീന്ദ്രന്‍ ബിഗ് സ്ക്രീനിലേക്ക് എത്തിയത്. മീനാക്ഷി അഭിനയിച്ച പ്രേമലു തീയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളുമായി വിജയ യാത്ര തുടരുകയാണ്.
സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയ്മിംഗും സദാചാര ആക്രമണവും മീനാക്ഷി നേരിടാറുണ്ട്. വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമല്ലേ എന്നാണ് മീനാക്ഷി ചോദിക്കുന്നത്.
''ഞാന്‍ പച്ച വസ്ത്രം ധരിച്ചുള്ള ഒരു വിഡിയോ എല്ലായിടത്തും പ്രചരിക്കുന്നുണ്ട്. ചിലര്‍ അതിലൂടെ എന്റെ പ്രൈവറ്റ് പാര്‍ട്ട് ഷൂട്ട് ചെയ്യുകയായിരുന്നു. കാറിലേക്ക് കയറുമ്പോള്‍ പോലും മുകളില്‍നിന്ന് എന്റെ മാറിടം ഷൂട്ട് ചെയ്ത് സ്ലോ മോഷനില്‍ എഡിറ്റ് ചെയ്ത് ഇടുകയാണ്. വിഡിയോയില്‍ കാണുമ്പോള്‍ ഭയങ്കര വൃത്തികേടാണ്. അതിലേക്ക് സൂം ചെയ്ത് ബിജിഎം ഒക്കെ ഇട്ടു വൃത്തികെട്ട തലക്കെട്ടും കൊടുത്ത് അവര്‍ അത് പോസ്റ്റ് ചെയ്യുന്നു.''
എന്തുകൊണ്ടാണ് ഒരു പെണ്‍കുട്ടി വരുമ്പോള്‍ അവളുടെ മുഖത്ത് നോക്കി മുന്നില്‍ നിന്ന് ഷൂട്ട് ചെയ്യാന്‍ കഴിയാത്തത്? എന്നാണ് മീനാക്ഷി ചോദിക്കുന്നത്. എന്തിനാണ് ആവശ്യമില്ലാതെ സൈഡില്‍ കൂടിയും താഴെക്കൂടിയും മുകളില്‍ കൂടിയും വിഡിയോ എടുത്ത് സ്ലോ മോഷന്‍ ആക്കി ഇടുന്നതെന്നും താരം ചോദിക്കുന്നു. ഇതൊക്കെ ഭയങ്കര മോശം പ്രവണതയാണ്. ഇതൊക്കെ പഴ്‌സനല്‍ അറ്റാക്കിലേക്ക് കടക്കുകയാണെന്നും മീനാക്ഷി പറയുന്നു.
ഞാന്‍ ഒരിടത്ത് പ്രതികരിച്ചപ്പോള്‍ അവര്‍ പറഞ്ഞത് കാണിക്കാനല്ലേ ഇടുന്നത്, പിന്നെന്താ ഷൂട്ട് ചെയ്താല്‍ എന്നൊക്കെയാണെന്നും മീനാക്ഷി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവര്‍ക്കൊന്നും എത്ര പറഞ്ഞാലും മനസ്സിലാകില്ല, അതുകൊണ്ട് ഇവരോടൊക്കെ സംസാരിക്കല്‍ ഞാന്‍ നിര്‍ത്തി. എനിക്ക് അവരോട് ഒന്നും പറയാനില്ലെന്നും താരം വ്യക്തമാക്കി.
എനിക്ക് പറയാനുള്ളത് വസ്ത്രധാരണം മറ്റെന്തിനോ ഉള്ള 'യെസ്' അല്ല. നമ്മള്‍ എങ്ങനെ വസ്ത്രമിട്ടാലും നമ്മളെ അത് വച്ച് ജഡ്ജ് ചെയ്യാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ലെന്നാണ് താരം പറയുന്നത്. നമ്മുടെ വ്യക്തിപരമായ ഇടത്തേക്ക് കടന്നുകയറാന്‍ ആരെയും അനുവദിച്ചിട്ടില്ലെന്നും മീനാക്ഷി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്