മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച  ജയമോഹനെതിരെ ചിത്രത്തിന്റെ സംവിധായകൻ ചിദംബരത്തിന്റെ പിതാവ്

MARCH 11, 2024, 10:19 AM

തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ കഴിഞ്ഞ ദിവസം മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയെയും മലയാളികളെയും രൂക്ഷമായ രീതിയിലാണ് വിമർശിച്ചത്.

ഈ വിമർശത്തിന് മറുപടി നൽകുകയാണ് ചിത്രത്തിന്റെ സംവിധായകൻ ചിദംബരത്തിന്റെ പിതാവ് സതീഷ് പൊതുവാൾ.

  ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിൻ്റ് പണിക്കാരോ മീൻ വെട്ടുകാരോ ആയ സാധാരണക്കാരാണ് . ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ല! കയ്യിൽ ചരടുകെട്ടിയവരുമില്ല. 

vachakam
vachakam
vachakam

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ആർഎസ്എസ് കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതിൽ അത്ഭുതപ്പെടാനില്ലെന്നും സതീഷ് പൊതുവാൾ ഫേസ്ബുക്കിൽ കുറിച്ചു.

‘മഞ്ഞുമ്മൽ ബോയ്സ്- കുടികാര പൊറുക്കികളിൻ കൂത്താട്ടം’ എന്ന തലക്കെട്ടോടെ പങ്കുവെച്ച ബ്ലോഗിലാണ് ജയമോഹൻ മലയാളികൾക്ക് നേരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. സാധാരണക്കാരെ ആഘോഷിക്കുന്നെന്ന പേരിൽ 'പൊറുക്കികളെ' സാമാന്യവൽക്കരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ് ചെയ്തതെന്നും മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവൽക്കരിക്കുന്ന സിനിമകൾ എടുക്കുന്ന സംവിധായകർക്കെതിരെ സർക്കാർ നടപടി എടുക്കണമെന്നും ജയമോഹൻ ബ്ലോഗിൽ പറഞ്ഞിരുന്നു.

സതീഷ് പൊതുവാളിന്റെ കുറിപ്പ് ഇങ്ങനെ

vachakam
vachakam
vachakam

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ RSS കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതിൽ അത്ഭുതപ്പെടേണ്ടെന്ന് പറഞ്ഞത് പ്രിയ സുഹൃത്ത് ഓ .കെ . ജോണിയാണ്. കാരണം , ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിൻ്റ് പണിക്കാരോ മീൻ വെട്ടുകാരോ ആയ സാധാരണക്കാരാണ് . ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ല! കയ്യിൽ ചരടുകെട്ടിയവരുമില്ല!പണിയെടുക്കുന്നവർക്കിടയിലെ ആത്മ ബന്ധമാണ് ചിദം കാണിച്ചത് അത് പരിവാരത്തിന് ദഹിക്കാത്തതിൽ അത്ഭുതമില്ല.അല്ലാതെ പുളിശ്ശേരി കുടിച്ച് വളിവിട്ടു നടക്കുന്ന ആറാം തമ്പുരാന് വേണ്ടി വീണു ചാവുന്നവരല്ല. ചങ്ങാത്തമാണ് അതിൻ്റെ സത്ത .ജയമോഹനേപ്പോലെ ഒരു ആർ എസ് എസ്സുകാരനെ പ്രകോപിപ്പിച്ചതിന് ചിദത്തിന് ഒരു ബിഗ് സല്യൂട്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam