'നാല്‍പത് വയസ് കഴിയുമ്പോൾ  ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും'

APRIL 6, 2024, 9:01 AM

മിനി സ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് മഞ്ജു പിള്ള. ജനപ്രിയ സീരിയലുകളിലൂടെയാണ് മഞ്ജു എന്ന നടി മിനി സ്‌ക്രീനിന്റെ സ്വന്തം ആയത്. മിനിസ്‌ക്രീന്‍ എന്നുമാത്രമല്ല, ബിഗ്‌സ്‌ക്രീനിലും കരുത്തുറ്റ കഥാപാത്രങ്ങളെയാണ് മഞ്ജു ഇപ്പോള്‍ അവതരിപ്പിക്കുന്നത്. 

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു താരത്തിന്റെ വിവാഹമോചന വാര്‍ത്ത പുറത്തെത്തുവന്നത്. ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് ആയിരുന്നു മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. സുജിത്ത് തന്നെയാണ് വേര്‍പിരിഞ്ഞിന്ന വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്.


vachakam
vachakam
vachakam

തങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കളാണെന്നും സുജിത് വ്യക്തമാക്കി. ഇതേക്കുറിച്ച്‌ മഞ്ജു പിള്ള ഇതുവരെ തുറന്ന് സംസാരിച്ചിട്ടില്ല. ഇപ്പോഴിതാ ഒരു അഭി മുഖത്തില്‍ മഞ്ജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നാല്‍പത് വയസ് വരെ കുടുംബം, കുട്ടികള്‍, അവരുടെ പഠിത്തം അങ്ങനെ കുറേ കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ പോകും. എന്നാല്‍ നാല്‍പത് വയസിന് ശേഷം നമ്മള്‍ സ്വന്തം കാര്യങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കുമെന്നും മഞ്ജു പിള്ള പറയുന്നു.

ഞാനൊരു ചെറിയ ഉദാഹരണം പറയാം. ഒരു ടോയ്‌ലറ്റുള്ള ഒരു ഫ്‌ലാറ്റില്‍ താമസിക്കുന്ന കുടുംബമാണെങ്കില്‍ നമുക്ക് ബാത്ത് റൂമില്‍ പോകുന്നത് പോലും നമ്മള്‍ പിടിച്ച്‌ വെക്കും. ഞാന്‍ ചെയ്തിട്ടുണ്ട്. ഇവരൊക്കെ പോയിട്ട് പോകാമെന്ന് വിചാരിക്കും.

നാല്‍പത് വയസ് കഴിയുമ്ബോള്‍ നമ്മള്‍ക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും. ഞാനിപ്പോള്‍ യാത്ര ചെയ്യാറുണ്ട്. എന്റെ മനസ് എന്റെ കൈയിലാണ്. അത് വളരെ പ്രയാസമാണ്. എത്രയോ വര്‍ഷമെടുത്താണ് അതെന്റെ കൈയിലാക്കിയതെന്നും മഞ്ജു പിള്ള വ്യക്തമാക്കി.

vachakam
vachakam
vachakam


എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സപ്പോര്‍ട്ട് സിസ്റ്റം അമ്മയും മകളും ചങ്ക് പറിച്ച്‌ തരുന്ന ചില സുഹൃത്തുക്കളുമാണെന്ന് മഞ്ജു പറയുന്നു. ഒരു റിലേഷന്‍ കീപ്പ് ചെയ്യുമ്ബോള്‍ നോക്കിയും കണ്ടുമേ ഞാന്‍ കീപ്പ് ചെയ്യൂ. നഷ്ടപ്പെടലുകള്‍ എനിക്ക് വിഷമമാണ്. നമുക്ക് എപ്പോഴും കൂടെയുണ്ടാകുകയെന്ന് താന്‍ കരുതുന്നു. നാല് ഫ്രണ്ട്‌സ് ഉണ്ട്. ഞങ്ങള്‍ യാത്ര പോകാറുണ്ടെന്നും മഞ്ജു പിള്ള വ്യക്തമാക്കി. വിവാഹമോചനത്തെക്കുറിച്ച്‌ മഞ്ജു പിള്ള ഇതുവരെയും തുറന്ന് സംസാരിച്ചിട്ടില്ല.


vachakam
vachakam
vachakam

ഇങ്ങനെ ഒക്കെ പറഞ്ഞാലും ഹര്‍ട്ട് ചെയ്യും. മനുഷ്യനല്ലേ. എന്ത് പ്രശ്‌നം വന്നാലും സന്തോഷമായിരിക്കണം എന്ന് ചിന്തിച്ചാലും കുറെയൊക്കെ ആര്‍ട്ടിഫിഷ്യല്‍ സന്തോഷം ആയിരിക്കും. കുറച്ച്‌ കഴിയുമ്ബോള്‍ എല്ലാം ഹീല്‍ ആകും. കാലം മറയ്ക്കാത്ത മുറിവുകള്‍ ഇല്ല. 2020 മുതല്‍ ഞങ്ങള്‍ സപ്രേറ്റഡ് ആയിരുന്നു. കഴിഞ്ഞ മാസം ഞങ്ങള്‍ വിവാഹമോചിതരായി. നടിയെന്ന വളര്‍ച്ചയില്‍ സന്തോഷം ഉണ്ട്. പല സമയത്തും അത് ചര്‍ച്ച ചെയ്തിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam