ധനുഷ് നായകനാകുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവ്

JANUARY 20, 2026, 11:54 PM

ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി ശക്തമായ ‘ഗോഡ്‌ഫാദർ’ വേഷത്തിൽ എത്തുന്നു. രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ധനുഷിന്റെ ഗോഡ്‌ഫാദറായി കേന്ദ്ര കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സായ്പല്ലവിയാണ് ചിത്രത്തിലെ നായിക. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസാണ് സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത്.

മമ്മൂട്ടിയും ധനുഷും ഒരുമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കാനാണ് തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ മമ്മൂട്ടിയും ദിലീപും പ്രധാന കഥാപാത്രങ്ങളായെത്തിയ കമ്മത്ത് ആന്റ് കമ്മത്ത് എന്ന മലയാള ചിത്രത്തിൽ അതിഥി താരമായി ധനുഷ് അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഒരുമിക്കുന്ന പുതിയ തമിഴ് ചിത്രം ഒരുങ്ങുന്നത്.

ശിവകാർത്തികേയൻ നായകനായെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം അമരൻയ്ക്ക് ശേഷം രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ വൻ തുകയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

vachakam
vachakam
vachakam

ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം എന്ന നിലയിലും ഈ പ്രോജക്ട് ശ്രദ്ധ നേടുന്നുണ്ട്. 2019ൽ റാമിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പേരൻപ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിച്ചിരുന്നില്ല. പേരൻപ്യിലെ അമുദവൻ എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പ്രേക്ഷകരുടെയും നിരൂപകരുടെയും വലിയ അഭിനന്ദനം നേടിയിരുന്നു. 2010ന് ശേഷം മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രം കൂടിയായിരുന്നു പേരൻപ്.

1990ൽ കെ. മധു സംവിധാനം ചെയ്ത മൗനം സമ്മതം എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എസ്.എൻ. സ്വാമി തിരക്കഥയെഴുതിയ  ചിത്രത്തിൽ അമലയാണ് നായികയായി എത്തിയത്. പിന്നീട് അഴകൻ, ദളപതി, കിളിപേച്ച് കേൾക്കവ, മറുമലർച്ചി, എതിരും പുതിരും, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, കാർമേഘം എന്നിവ ഉൾപ്പെടെ നിരവധി ശ്രദ്ധേയ തമിഴ് ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam