ബോളിവുഡിലും തെന്നിന്ത്യയിലും ഏറെ ആരാധകരുള്ള താരമാണ് നടി മാളവിക മോഹനൻ. പലപ്പോഴും താരത്തിൻ്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
താരത്തിൻ്റെ വസ്ത്രധാരണം പലപ്പോഴും വിമർശിക്കപ്പെടാറുമുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് താരത്തിൻ്റെ ഫോട്ടോ ഷൂട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളും വന്നത്. വിമർശനങ്ങൾക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.
ഗ്ലാമർ ഷോകള്‍ നിർത്തി എപ്പോഴാണ് അഭിനയിക്കാൻ തുടങ്ങുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം. ഒരിക്കലുമില്ല, എന്തെങ്കിലും പ്രശ്നമുണ്ടോ എന്നാണ് താരം മറുപടിയായി കുറിച്ചത്. എന്നാണ് അഭിനയം പഠിക്കാൻ ക്ലാസില്‍ പോകുന്നത്? എന്നാണ് മറ്റൊരാള്‍ ചോദിച്ചത്.
നിങ്ങള്‍ ഈ സമൂഹത്തില്‍ ഏതെങ്കിലും രൂപത്തില്‍ പ്രസക്തമാകുന്ന സമയത്ത് ഞാൻ അഭിനയം പഠിക്കാൻ പോകും. അപ്പോള്‍ ഈ ചോദ്യം വീണ്ടും ചോദിക്കണം എന്നാണ് താരം മറുപടി നല്‍കിയത്.
അതേസമയം താരത്തിൻ്റെ സവിശേഷതകളെക്കുറിച്ചും മുൻഗണനകളെക്കുറിച്ചും ആരാധകർ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. ആവേശം കണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. കണ്ടിട്ടില്ലെന്നും കാണണമെന്നും താരം പറഞ്ഞു. ഫഹദ് ഫാസില്‍ ഗംഭീര അഭിനേതാവും പെർഫോർമറുമാണെന്നും താരം കൂട്ടിച്ചേർത്തു.തനിക്ക് ഇഷ്ടപ്പെട്ട തെലുങ്ക് നായികമാർ അനുഷ്‌ക ഷെട്ടിയെയും സാമന്തയെയും ഇഷ്ടമാണെന്ന് താരം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്