മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ ആദ്യദിനം മികച്ച കളക്ഷന്‍ നേടിയതായി റിപ്പോർട്ട്. ഇപ്പോൾ ചിത്രം ആദ്യ ദിനത്തിൽ നേടിയ കളക്‌ഷൻ കണക്കുകൾ പുറത്തു വന്നിരിക്കുകയാണ്.
റിലീസ് ദിനം 5.50 കോടിയാണ് വാലിബന്‍ ഇന്ത്യന്‍ ബോക്‌സ്‌ഓഫീസില്‍ നിന്നു വാരിക്കൂട്ടിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പ്രീ-സെയിലില്‍ മൂന്നര കോടിക്ക് അടുത്ത് കളക്‌ട് ചെയ്തതിനാല്‍ ആദ്യദിനം ആറ് കോടി നേടുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ആദ്യ ഷോയ്ക്കു ശേഷം പുറത്തുവന്ന സമ്മിശ്ര പ്രതികരണങ്ങള്‍ സിനിമയുടെ കളക്ഷനേയും ബാധിച്ചു.
അതേസമയം രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനകള്‍ നല്‍കിയാണ് മലൈക്കോട്ടൈ വാലിബന്‍ അവസാനിച്ചത്. വാലിബനും അയ്യനാര്‍ എന്ന കഥാപാത്രവും തമ്മിലുള്ള സംഘര്‍ഷമാണ് രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ പ്രമേയമാകുക. ചിത്രത്തിനു രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകരും നേരത്തെ വെളിപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്