സിനിമാ മേഖലയില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി മാല പാർവതി രംഗത്ത്. കൂടെ അഭിനയിച്ച തമിഴ് നടൻ മോശമായി പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ മാലാ പാർവതി ഇക്കാര്യം തുറന്നുപറഞ്ഞത്.
തന്റെ ഓപ്പോസിറ്റ് അഭിനയിക്കാൻ തമിഴ് നടൻ വന്നപ്പോള്‍ കുറച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും അത് തനിക്ക് വിഷമമുണ്ടാക്കിയെന്നും ആണ് നടി വ്യക്തമാക്കിയത്. 'ഞാൻ വേറൊരു ഇമേജ് ഉള്ള ആളായിരുന്നു. ടെലിവിഷൻ ആങ്കറായിരുന്നു. എന്റെ ഫാമിലി പശ്ചാത്തലം, കുറച്ചുകൂടെ പ്രായമായിട്ടാണ് സിനിമയിലേക്ക് വന്നത്. മലയാളികളുടെയടുത്തുനിന്ന് അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഓപ്പോസിറ്റ് ആയിട്ട് അഭിനയിക്കാൻ വന്ന തമിഴ് നടൻ കുറച്ച് മോശമായി പെരുമാറി എന്നാണ് താരം പറയുന്നത്.
തുടർന്ന് താൻ ഭർത്താവിനെ വിളിച്ച് ഇതുപറഞ്ഞപ്പോള്‍, നിങ്ങളുടെയടുത്ത് സിനിമയില്‍ അഭിനയിക്കാൻ ആരെങ്കിലും പറഞ്ഞോ, ഇല്ലല്ലോ, ഇനി തോറ്റിട്ട് വരാൻ പറ്റില്ല. ജയിച്ചാലേ പറ്റൂ. അയാള്‍ക്ക് മര്യാദയ്ക്ക് പെരുമാറാൻ അറിയത്തില്ലെന്ന് വച്ചിട്ട് നമ്മള്‍ വീട്ടിലിരിക്കേണ്ട ആള്‍ക്കാരല്ലല്ലോയെന്ന് സതീഷ് പറഞ്ഞു.'- എന്നുമാണ് മാലാ പാർവതി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്