ചെന്നൈ: തട്ടിപ്പ് കേസിൽ അമല പോളിന്റെ മുൻ പങ്കാളി ഭവീന്ദർ സിംഗിന്റെ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അമല പോളിന്റെ ഹർജിയിലാണ് ജസ്റ്റിസ് സിവി കാർത്തികേയന്റെ ഉത്തരവ്.
ഭവീന്ദർ സിങ്ങും കുടുംബവും തന്റെ പണവും സ്വത്തും തട്ടിയെടുക്കുകയും മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് നടിയുടെ പരാതി.
ഭവീന്ദർ സിങ്ങിനെ കഴിഞ്ഞ വർഷം തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും വിഴുപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
താനുമായുള്ള അടുപ്പം മുതലെടുത്താണ് ഭവീന്ദർ സിംഗ് വഞ്ചിച്ചതെന്നും പരാതിയില്‍ പറയുന്നു. വിഴുപുരം മജിസ്ട്രേറ്റ് കോടതിയുടെ വിധിയെ ചോദ്യംചെയ്ത് അമല പോള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും ഇത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ആദ്യ ഭർത്താവ് എഎൽ വിജയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം അമല പോൾ ഭവീന്ദറുമായി അടുപ്പത്തിലായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്