പോപ്പ് ഇതിഹാസം മഡോണയുടെ ജീവിതം സിനിമയാകുന്നു. നടി ജൂലിയ ഗാര്‍ണര്‍ മഡോണയായി വേഷമിടുമെന്നാണ് സൂചന. അടുത്ത വർഷത്തിനുള്ളിൽ ചിത്രീകരണം ആരംഭിക്കും.
യൂണിവേഴ്‌സല്‍ പിച്ചേഴ്‌സ് ഒരിക്കല്‍ ഉപേക്ഷിച്ച സിനിമ അവര്‍ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ്. സിനിമയുടെ പൂര്‍ണ്ണതയ്ക്കായി ഒരു വര്‍ഷമായി നടി രഹസ്യമായി നൃത്തവും പാട്ടും പഠിക്കുന്നതായിട്ടാണ് വിവരം. മഡോണ തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യാൻ പോകുന്നതെന്നും വാർത്തകളുണ്ട്.
അടുത്തിടെയുള്ള തൻ്റെ പര്യടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതികൾ നിർത്തിവച്ചതിന് ശേഷം മഡോണ തൻ്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ബയോപിക് നിർമ്മിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. സിനിമയ്ക്ക് വേണ്ടി മഡോണയുമായി യൂണിവേഴ്സല്‍ പിക്ചേഴ്സുമായി കൂടിക്കാഴ്ചകള്‍ നടത്തുകയാണ്.
അടുത്ത 12 മാസത്തിനുള്ളില്‍ ജൂലിയ ഗാര്‍നര്‍ അഭിനയിക്കുന്ന തന്റെ ബയോപിക്കിന്റെ ചിത്രീകരണം ആരംഭിക്കാന്‍ മഡോണ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അവാര്‍ഡ് നേടിയ നടി ജൂലിയയെ രണ്ടു ഓഡിഷന്‍ പ്രക്രിയയ്ക്ക് ശേഷമാണ് പ്രോജക്റ്റിലേക്ക് എടുത്തത്. എന്നാല്‍ മഡോണയുടെ തിരക്ക് മൂലം പദ്ധതി നീണ്ടുപോകുകയായിരുന്നു.
നടി ലോകപര്യടനവും മറ്റുമായി തിരക്കേറിയതോടെ 2023 ജനുവരിയില്‍ ചിത്രം ഉപേക്ഷിക്കാനുള്ള തീരുമാനം യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വെച്ച് മഡോണ ഷോകള്‍ പൂര്‍ത്തിയാക്കി, ഇപ്പോള്‍ ബയോപിക് നിര്‍മ്മിക്കാനുള്ള തിരക്കിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്