നടനെന്ന നിലയിലറും ഒരു എഴുത്തുകാരനും സംവിധായകനുമെന്ന നിലയിലും പ്രിയങ്കരനാണ് മധുപാല്‍. ഇപ്പോഴിതാ ഇന്ത്യൻ സിനിമയുടെ മാദക സൗന്ദര്യമെന്ന് അറിയപ്പെടുന്ന കലാകാരി സില്‍ക്ക് സ്മിതയെ കുറിച്ച് മധുപാല്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
ഒരു അഭിമുഖത്തിൽ ആണ് സില്‍ക്ക് സ്മിതയ്ക്ക് ഒപ്പമുള്ള ഷൂട്ടിങ് അനുഭവം മധുപാല്‍ ഓർത്തെടുത്തത്. 'സില്‍ക്ക് സ്മിത എന്റെ കൂടെ കുറച്ചുനാള്‍ അഭിനയിച്ച സ്ത്രീയാണ്. അവർ എന്നോട് കുറേ കാര്യങ്ങള്‍ പറഞ്ഞു. അവരുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു. അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിനിമയിലെങ്കിലും ഒരു വധുവായിട്ട് വരണമെന്നുള്ളത്. അത് എന്റെ കൂടെയാണ് സാധിച്ചത്. ഞാനായിരുന്നു അവരുടെ കഴുത്തില്‍ താലികെട്ടിയത്. എന്റെ കൈ പിടിച്ച് അവർ പറഞ്ഞിരുന്നു ജീവിതത്തില്‍ ഒരിക്കലും ഇങ്ങനൊരു സീനുണ്ടാകുമോയെന്ന് തോന്നിയിട്ടില്ല. പക്ഷെ സിനിമയിലെങ്കിലും ഇങ്ങനൊരു സീൻ വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന്. അത് ചെയ്തതിന് താങ്ക്‌സ് പറഞ്ഞുകൊണ്ടാണ് അവർ എന്നോട് സംസാരിച്ചത്' എന്നാണ് മധുപാൽ പറഞ്ഞത്.
പള്ളിവാതുക്കല്‍ തൊമ്മിച്ചനെന്ന സിനിമയില്‍ മധുപാലിന്റെ ഭാര്യ വേഷം ചെയ്തത് സില്‍ക്ക് സ്മിതയായിരുന്നു. അധികം വൈകാതെ താരം മരണപ്പെടുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ചു പോലീസ്
അമിതാഭ് ബച്ചന്റെ രാഷ്ട്രീയ ജീവിതം: 1984-ൽ തുടങ്ങിയ 'ഗ്ലാമർ' പോരാട്ടം 3 വർഷത്തിൽ
ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി
ധനുഷുമായുള്ള സൗഹൃദം തകർന്നത് വലിയ നഷ്ടം; മനസുതുറന്ന് വിഘ്നേഷ് ശിവൻ