ലോകത്തെ സ്വാധീനിച്ച 100 വ്യക്തികൾ; ടൈം മാഗസിൻ പട്ടികയിൽ ഇടംപിടിച്ച് രൺബീർ കപൂർ; അഭിമാന നിമിഷമെന്ന് ആലിയ ഭട്ട്

APRIL 16, 2026, 4:15 AM

ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ പട്ടിക  പുറത്തുവിട്ടപ്പോൾ ഇന്ത്യയ്ക്ക് അഭിമാനമായി നടൻ രൺബീർ കപൂർ. ഈ വർഷത്തെ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നടനാണ് രൺബീർ. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, പ്രശസ്ത ഷെഫ് വികാസ് ഖന്ന എന്നിവർക്കൊപ്പം ആഗോള വേദിയിൽ ഇന്ത്യയുടെ സാന്നിധ്യം രൺബീറിലൂടെ തിളങ്ങിനിൽക്കുന്നു.

രൺബീറിന്റെ ഈ വലിയ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് ഭാര്യയും നടിയുമായ ആലിയ ഭട്ട് രംഗത്തെത്തി. ടൈം മാഗസിൻ പട്ടികയിലുള്ള രൺബീറിന്റെ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച ആലിയ, "ലുക്കിങ് ഗുഡ് ബേബി" എന്നാണ് കുറിച്ചത്. രൺബീറിന്റെ സ്റ്റൈലിഷ് ലുക്കിനെ പുകഴ്ത്തിയ താരം ഐസ്ക്രീം ഇമോജിയും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

ഏപ്രിൽ 14-നായിരുന്നു രൺബീറിന്റെയും ആലിയയുടെയും നാലാം വിവാഹ വാർഷികം. മകൾ റാഹയ്ക്കൊപ്പം മഞ്ഞുപുതച്ച മലനിരകളിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ ആലിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

vachakam
vachakam
vachakam

സ്കീയിംഗ് നടത്തിയും പ്രകൃതിഭംഗി ആസ്വദിച്ചുമുള്ള ഇവരുടെ ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗമാണ്. "നീ കൂടെയുള്ളപ്പോൾ പകലുകൾക്കും രാത്രികൾക്കും പ്രത്യേക ഭംഗിയാണ്" എന്ന വൈകാരികമായ കുറിപ്പോടെയാണ് ആലിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിന്റെ തിരക്കുകളിലാണ് രൺബീർ ഇപ്പോൾ. ചിത്രത്തിൽ ശ്രീരാമനായാണ് താരം എത്തുന്നത്. സായ് പല്ലവി, സണ്ണി ഡിയോൾ, യാഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. കൂടാതെ, സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന 'ലവ് ആൻഡ് വാർ' (Love & War) എന്ന ചിത്രത്തിൽ ആലിയ ഭട്ടിനും വിക്കി കൗശലിനുമൊപ്പം രൺബീർ വീണ്ടും ഒന്നിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam