വീട്ടിൽ ഇരുന്ന് തിയറ്റർ പ്രിൻ്റ് കാണുന്നു!  'എആർഎം' വ്യാജ പതിപ്പിൽ പ്രതികരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

SEPTEMBER 17, 2024, 12:25 PM

ടൊവിനോ തോമസ് ചിത്രം എആർഎമ്മിൻറെ (അജയൻറെ രണ്ടാം മോഷണം) വ്യാജ പതിപ്പ് പുറത്തെത്തിയത് വാർത്താപ്രാധാന്യം നേടിയിരുന്നു.  ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർ‌മ്മാതാക്കളിൽ‌ ഒരാളായ ലിസ്റ്റിൻ സ്റ്റീഫൻ. ലിസ്റ്റിൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ

"നന്ദി ഉണ്ട്... ഇങ്ങനെ പ്രചരിപ്പിക്കുന്നതിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ്!!!! വീട്ടിൽ ഇരുന്ന് തിയറ്റർ പ്രിൻ്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ  പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു.

150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ്, ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ, സംവിധായകൻറെയും തിരക്കഥാകൃത്തിൻറെയും 8 വർഷത്തെ സ്വപ്നം, ഇൻവെസ്റ്റ് ചെയ്ത നിർമ്മാതാക്കൾ, 100ൽ അതികം വരുന്ന ടീമിൻ്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്. മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ...

vachakam
vachakam
vachakam

ഈ നേരവും കടന്നുപോവും. എആർഎം കേരളത്തിൽ 90% തിയറ്ററുകളിൽ കളിക്കുന്നതും 3ഡി ആണ്, 100% തീയറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണ്, ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ്. 

Nb: കുറ്റം ചെയ്യുന്നതും, ചെയ്തത് പ്രചരിപ്പിക്കുന്നതും കുറ്റകരം തന്നെ ആണ്!!!", ലിസ്റ്റിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam