ഹോളിവുഡ് താരം ലിയൊണാർഡോ ഡികാപ്രിയോ തന്റെ ബാച്ച്‌ലർ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് അഭ്യൂഹം. 26-കാരിയും ഇറ്റാലിയൻ മോഡലുമായ വിറ്റോറിയ സെറെറ്റിയുമായി ഡികാപ്രിയോയുടെ വിവാഹനിശ്ചയം നാടാന്നെന്നാണ് ഓൺലൈനിൽ പ്രചരിക്കുന്നത്.
ഡേറ്റിങ് ജീവിതത്തില്‍ എപ്പോഴും 25-ഉം അതില്‍ താഴെയും പ്രായമുള്ള പെണ്‍കുട്ടികളെ മാത്രം തിരഞ്ഞെടുക്കുന്ന ഡികാപ്രിയോയുടെ രീതി ഇതിനകം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതാണ്.
വിറ്റോറിയ ഇടതുകൈയില്‍ അണിഞ്ഞ ഹൃദയാകൃതിയിലുള്ള വജ്രമോതിരമാണ് സംശയങ്ങള്‍ക്ക് ഇടനല്‍കിയത്. ഏകദേശം ഒരുവര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. ഫിജി റിസോര്‍ട്ടില്‍ അവധിയാഘോഷിക്കുന്ന ഇരുവരുടെയും ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം തെറ്റാണെന്നും ഡികാപ്രിയോ തൻ്റെ കാമുകി വിറ്റോറിയ സെറെറ്റിയുമായി വിവാഹനിശ്ചയം നടത്തിയിട്ടില്ലെന്നുമാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
ഡികാപ്രിയോയെക്കുറിച്ച് ഏതാണ്ട് എല്ലാ മാസവും സമാനമായ കിംവദന്തികൾ പ്രചരിക്കുന്നുവെന്ന് പറഞ്ഞ ഉറവിടം വിവാഹനിശ്ചയ വാർത്തകൾ തള്ളിക്കളഞ്ഞു.
നവംബറിലാണ് ഡികാപ്രിയോ 50-ാം പിറന്നാള്‍ ആഘോഷിച്ചത്. ഒട്ടേറെ സൂപ്പര്‍മോഡലുകളുമായും സെലിബ്രിറ്റികളുമായും ഡികാപ്രിയോയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാറുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്