അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചതിന് ഹിന്ദി ബിഗ് ബോസ് 19 നിർമാതാക്കള്‍ക്ക് പകർപ്പവകാശ ലംഘനത്തിന് നോട്ടീസ്. ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡ് (പിപിഎൽ) ആണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് കോടി രൂപ നഷ്ടപരിഹാരവും ലൈസന്‍സ് ഫീസുമാണ് പിപിഎല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൃത്വിക് റോഷന്‍ അഭിനയിച്ച 'അഗ്നിപതി'ലെ ചിക്നി ചമേലി, 'ഗോരി തേരി പ്യാർ മേനി'ലെ ദത് തേരി കീ മേന്‍ എന്നീ ഗാനങ്ങള്‍ പകർപ്പവകാശം ലംഘിച്ച് ഉപയോഗിച്ചു എന്നാണ് പരാതി.
ബിഗ് ബോസ് 19ലെ 11ാം എപ്പിസോഡിലാണ് ഈ ഗാനങ്ങള്‍ ഉപയോഗിച്ചത്. സോണി മ്യൂസിക്ക് ഇന്ത്യയുടെ പക്കലാണ് രണ്ട് ഗാനങ്ങളുടെയും പകർപ്പവകാശമുള്ളത്. സോണിക്ക് വേണ്ടി ഇത് കൈകാര്യം ചെയ്യുന്നത് പിപിഎല്‍ ആണ്.
ബിഗ് ബോസ് നിർമാതാക്കളായ എൻഡെമോൾ ഷൈൻ ഇന്ത്യക്കും ബനിജയ്ക്കുമാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഹോമാസ് ഗൗസെറ്റ്, നിക്കോളാസ് ചസറൈൻ, ദീപക് ധർ എന്നിവരുടെ പേരിലാണ് നോട്ടീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്