ജോണ്‍ സ്നോ സീരിസ് കാത്തിരിക്കുന്ന ആരാധകർക്ക് നിരാശ; പുറത്തു വരുന്ന വിവരം ഇങ്ങനെ 

APRIL 10, 2024, 12:31 PM

ലോകമെങ്ങും ആരാധകരുള്ള സീരീസ് ആണ് ഗെയിം ഓഫ് ത്രോൺസ്. 2019ലാണ് ഈ സീരിസ് അവസാനിച്ചത്. എന്നാല്‍ ഇപ്പോഴും ഇതിലെ കഥയും കഥാപാത്രങ്ങളും ചര്‍ച്ചയാകുന്നുണ്ട്. സീരീസിൽ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് ജോൺ സ്നോ. കിരീടത്തിന്‍റെ യഥാര്‍ത്ഥ അവകാശിയായിട്ടും അവസാനം മതിലിന് അപ്പുറം ജോണ്‍ സ്നോ മറയുന്നയിടത്താണ് സീരിസ് അണിയറക്കാർ അവസാനിപ്പിച്ചത്. 

എന്നാൽ കിറ്റ് ഹാരിംഗ്ടണ്‍ അവതരിപ്പിച്ച ഈ കഥാപാത്രത്തിനായി ഉടൻ തന്നെ ഒരു സീരിസ് ഒരുങ്ങുമെന്ന് ആണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. 2022-ൽ  ഇത് സംബന്ധിച്ച് ഗൗരവമായ ആലോചന എച്ച്ബിഒ നടത്തുന്നു എന്ന് വിവരം പുറത്തുവന്നിരുന്നു. ഇതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. 

എന്നാല്‍ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ പ്രകാരം ജിഒടി ആരാധകര്‍ക്ക് വൻ നിരാശയാണ് ലഭിക്കുന്നത്. സ്‌ക്രീൻ റാൻ്റുമായുള്ള ഒരു അഭിമുഖത്തിൽ 2022-ജോണ്‍ സ്നോയുടെ സീരിസ് സംബന്ധിച്ച് വന്ന വാര്‍ത്തയോട് ജോണ്‍ സ്നോയെ തന്നെ അവതരിപ്പിച്ച കിറ്റ് ഹാരിംഗ്ടണിന്‍റെ പ്രതികരണം വന്നതോടെയാണ് ഈ പ്രതീക്ഷ അവസാനിച്ചത്. 

vachakam
vachakam
vachakam

ഇത്തരം ഒരു ജോണ്‍ സ്നോ സ്പിന്‍ ഓഫിനായി ശ്രമം നടന്നതെങ്കിലും നല്ല കഥ ലഭിക്കാത്തതിനാൽ ശ്രമം ഉപേക്ഷിക്കുന്നു എന്നാണ് പുറത്തു വരുന്ന വിവരം. “നിലവിൽ ആലോചനയുണ്ട്. എന്നാല്‍ ശരിക്കുള്ള ഒരു കഥ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതിനാൽ, തൽക്കാലം ഈ പ്രൊജക്ടിലേക്ക് നീങ്ങേണ്ടതില്ലെന്നാണ് തീരുമാനം. എന്നാല്‍ ഭാവിയില്‍ വല്ല തീരുമാനവും വന്നേക്കും. എന്നാല്‍ ഇപ്പോള്‍ ഈ ഷോയില്‍ പ്രവര്‍ത്തനം ഒന്നും നടക്കുന്നില്ല" എന്നാണ് കിറ്റ് ഹാരിംഗ്ടണ്‍ പറഞ്ഞത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam