'ഞങ്ങളെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക'; അല്ലു അര്‍ജുനെ പ്രശംസിച്ച് അമിതാഭ് ബച്ചന്‍

DECEMBER 11, 2024, 12:11 AM

സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന അല്ലു അർജുൻ പാൻ ഇന്ത്യൻ ചിത്രമാണ് പുഷ്പ 2. സുകുമാറിന്റെ സംവിധാനത്തിൽ അല്ലു അർജുൻ നായകനായി എത്തിയ ചിത്രത്തിന് ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നിരവധി താരങ്ങളാണ് പുഷ്പയിലെ അല്ലു അർജുന്റെ പ്രകടനത്തിന് അഭിനന്ദിച്ച് രംഗത്ത് എത്തുന്നത്. അല്ലു അര്‍ജുനെ പ്രശംസിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍. അല്ലു തങ്ങളുടെയെല്ലാം പ്രചോദനമാണെന്നാണ് അമിതാഭ് ബച്ചന്‍ എക്സില്‍ കുറിച്ചത്.

‘അല്ലു അര്‍ജുന്‍ ജീ, അങ്ങയുടെ ഉദാരപൂര്‍ണ്ണമായ വാക്കുകള്‍ക്ക് നന്ദി. ഞാന്‍ അര്‍ഹിച്ചതിലും ഏറെയാണ് താങ്കള്‍ നല്‍കിയത്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും പ്രതിഭയുടെയും വലിയ ആരാധകരാണ് ഞങ്ങളെല്ലാം. ഞങ്ങളെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക. താങ്കളുടെ തുടര്‍ വിജയങ്ങള്‍ക്ക് എന്‍റെ പ്രാർത്ഥനകളും ആശംസകളും’ എന്നാണ് അമിതാഭ് ബച്ചൻ പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam