സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം എന്ന കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ ഗതാഗത മന്ത്രി ഗണേഷ് കുമാർ രംഗത്ത്.
പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ഗണേഷ് കുമാറും സീരിയൽ സംഘടനയായ ആത്മയും ആവശ്യപ്പെട്ടു. വെറും കയ്യടിക്ക് വേണ്ടി മാത്രം മാദ്ധ്യമങ്ങളിലൂടെ ആരോപണം ഉയർത്തിയ പ്രേംകുമാറിന്റെ നിലപാടിനെയാണ് ആത്മ വിമർശിച്ചത്.
സീരിയൽ രംഗത്ത് തിരുത്തലുകൾ വേണമെങ്കിൽ അത് വരുത്താൻ ചലച്ചിത്ര അക്കാദമി ചെയർമാന് കഴിയുമെന്ന് മന്ത്രി കെബി ഗണേഷ്കുമാർ പ്രസിഡന്റായ ആത്മയുടെ ജനറൽ സെക്രട്ടറി പി. ദിനേശ് പണിക്കർ അയച്ച കത്തിൽ പറയുന്നു.
പരാമർശം പിൻവലിക്കണമെന്നും സീരിയൽ മേഖലക്കായി പ്രേകുമാർ എന്ത് ചെയ്തുവെന്നാണ് കുറ്റപ്പെടുത്തൽ. ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിൻറെ പ്രതികരണം.
സീരിയലുകൾക്ക് സെൻസറിങ്ങ് വേണമെന്നും പ്രേംകുമാർ ആവശ്യപ്പട്ടിരുന്നു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ സീരിയിലുകളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് വിവാദമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്