ബോളിവുഡ് നടന്‍ കാർത്തിക് ആര്യൻ തെന്നിന്ത്യൻ നടി ശ്രീലീലയുമായി പ്രണയത്തിലെന്ന് അഭ്യൂഹം. അടുത്തിടെ നടന്ന ഐഐഎഫ്‌എ അവാർഡ് 2025 വേളയില്‍ കാർത്തിക്കിന്റെ അമ്മ മാല തിവാരി പറഞ്ഞ ഒരു കമന്റാണ് വാര്‍ത്തകള്‍ക്കു പിന്നില്‍.
കാർത്തിക്കിന്റെ അമ്മയോട് ഭാവി മരുമകളെ കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ച് സംവിധായകൻ കരണ്‍ ജോഹർ ചോദിക്കുന്ന ഒരു ക്ലിപ്പ് ഇന്റർനെറ്റില്‍ വൈറലായിട്ടുണ്ട്. തന്റെ മകന്റെ ഭാര്യയായി ഒരു നല്ല ഡോക്ടര്‍ വരണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് അവര്‍ പറഞ്ഞത്. "
മകന്റെ പ്രണയത്തിലേക്കുള്ള സൂചനയായാണ് നെറ്റിസണ്‍സ് അവരുടെ പ്രസ്താവനയെ കാണുന്നത്. ശ്രീലീല എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഡോക്ടറാണ്. കാർത്തിക്കിന്റെ അമ്മയുടെ ഏറ്റവും പുതിയ പ്രസ്താവന ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി.
അതേസമയം, കാർത്തിക്കും ശ്രീലീലയും ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. അനുരാഗ് ബസുവിന്റെ ഇതുവരെ പേരിട്ടിട്ടില്ലാത്ത റൊമാന്റിക് ഡ്രാമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കും. ടി-സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. കാർത്തിക് ആര്യനും ശ്രീലീലയും പ്രധാന വേഷത്തിലെത്തുന്ന പേരിട്ടിട്ടില്ലാത്ത ചിത്രം ഈ വർഷം ദീപാവലിക്ക് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്