'എണ്ണതേച്ച് കുളി, ഫേഷ്യൽ, വ്യായാമം'; ദിനചര്യ വെളിപ്പെടുത്തി മാധവൻ

JULY 16, 2025, 12:12 AM

സ്ക്രീനിലെ നടൻ മാധവന്റെ  യുവത്വം പലപ്പോഴും സോഷ്യൽ മീഡിയയിലടക്കം ചർച്ചയായിട്ടുണ്ട്. ഈയിടെ സിനിമയിൽ നടൻ ഡീ-ഏജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്ന അഭ്യൂഹങ്ങളും നടൻ തള്ളിക്കളഞ്ഞിരുന്നു. ഇപ്പോഴിതാ മാധവന്റെ മുടി സംരക്ഷണത്തിന്റെ രഹസ്യമാണ് ഇപ്പോൾ പരസ്യമായിരിക്കുന്നത്.

അടുത്തിടെ ജിക്യു ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആർ. മാധവൻ തന്റെ മുടി സംരക്ഷണത്തെ കുറിച്ച് തുറന്നു പറഞ്ഞതെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ ദിനചര്യ വളരെ ലളിതമാണെന്നും  നടൻ പങ്കുവെച്ചു. 

‘എല്ലാ ഞായറാഴ്ചയും ഞാൻ എള്ളെണ്ണ ഉപയോഗിച്ച് എണ്ണ തേയ്ക്കാറുണ്ട്… നിങ്ങൾ അത് നിങ്ങളുടെ ശരീരം മുഴുവൻ, പ്രത്യേകിച്ച് നിങ്ങളുടെ തലയിൽ പുരട്ടണം. മറ്റ് ദിവസങ്ങളിൽ ഒരു പ്രത്യേക രീതിയിൽ വെളിച്ചെണ്ണ പുരട്ടും’ 20 വർഷത്തിലേറെയായി താൻ ഈ ആയുർവേദ ദിനചര്യ പിന്തുടരുന്നുണ്ടെനിന്നും ആർ. മാധവൻ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

തന്റെ ചർമ്മസംരക്ഷണ ദിനചര്യയെക്കുറിച്ചും നടൻ സംസാരിച്ചു. അതിൽ അതിരാവിലെ ഗോൾഫ് കളിക്കുന്നതും ഉൾപ്പെടുന്നു. ടാൻ ചെയ്യുമ്പോൾ ഈ വ്യായാമം ചർമ്മത്തിന്റെ ഇറുക്കം നിലനിർത്താനും ചുളിവുകളില്ലാതെ നിലനിർത്താനും സഹായിക്കുന്നു എന്നും നടൻ പറയുന്നു.

തന്റെ ചർമ്മത്തിൽ ഫില്ലറുകളോ മറ്റൊന്നും തന്നെ ചെയ്തിട്ടില്ല, പകരം ഇടയ്ക്കിടെ ഫേഷ്യലും വെളിച്ചെണ്ണയും തേങ്ങാവെള്ളവും ഉപയോഗിക്കുകയും ചെയ്യാറുണ്ട് എന്നും മാധവൻ പറഞ്ഞു. കൂടാതെ മുഖത്തിന്റെ ഭാരം കുറയ്ക്കാൻ സസ്യാഹാരം കഴിക്കുകയും ചെയ്യുമെന്നും മാധവൻ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam