2023ല്‍ പുറത്തിറങ്ങിയ തമിഴ് ബ്ലോക്ബസ്റ്റര്‍ ചിത്രം 'ലിയോ'യിലെ തന്റെ വേഷത്തെ കുറിച്ച് ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി സംവിധായകൻ ലോകേഷ് കനകരാജ്.
ലിയോ'യില്‍ തന്നെ വേണ്ട വിധം ലോകേഷ് ഉപയോഗിച്ചില്ലെന്നാണ് സഞ്ജയ് ദത്ത് തന്റെ വരാനിരിക്കുന്ന ചിത്രമായ 'കെഡി - ദി ഡെവിളിന്റെ' ടീസര്‍ ലോഞ്ചില്‍ പറഞ്ഞത്. അതില്‍ ലോകേഷിനോട് ദേഷ്യമുണ്ടെന്നുമാണ് തമാശരൂപേണ സഞ്ജയ് ദത്ത് പറഞ്ഞത്.
തമാശയ്ക്ക് പറഞ്ഞതാണെങ്കിലും, സഞ്ജയ് ദത്തിന്റെ വാക്കുകൾ പെട്ടെന്ന് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. പലരും അത് വ്യത്യസ്തമായ രീതിയിലാണ് വായിച്ചത്, നടനും സംവിധായകനും തമ്മിൽ ഒരു പ്രശ്നമുണ്ടെന്ന് ചർച്ചകൾ ഉയർന്നുവന്നു. സഞ്ജയ് ദത്തിന്റെ വാക്കുകൾ വൈറലായതിനുശേഷം യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ലോകേഷ് കനകരാജ് വ്യക്തമാക്കി.
"ആ പരിപാടിക്ക് ശേഷം സഞ്ജയ് സര്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ തമാശ രൂപേണ ഒരു കമന്റ് പറഞ്ഞു. എന്നാല്‍ അത് കട്ട് ചെയ്ത് സമൂഹമാധ്യമത്തില്‍ വന്നപ്പോള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഞാന്‍ ഒരു പ്രശ്‌നവുമില്ല സര്‍ എന്ന് മറുപടി പറയുകയായിരുന്നു", ലോകേഷ് പറഞ്ഞു.
"പിന്നെ ഞാന്‍ ജീനിയസോ മറ്റ് കഥാപാത്രങ്ങളെ ഓവര്‍ ഷാഡോ ചെയ്യാതെ കഥകള്‍ എഴുതുന്ന ഒരു പ്രതിഭയോ മികച്ച സംവിധായകനോ അല്ല. എന്റെ സിനിമകളില്‍ ഞാന്‍ നിരവധി തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോഴും ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്", എന്നും ലോകേഷ് വ്യക്തമാക്കി. അതോടൊപ്പം സഞ്ജയ് സാറിനൊപ്പം മറ്റൊരു സിനിമ ചെയ്യുമെന്നും അതിലൂടെ ഇത് പരിഹരിക്കുമെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്