ജെന്നിഫർ ലോപ്പസിൽ നിന്നുള്ള വിവാഹമോചനത്തിനുശേഷം, മുൻ പങ്കാളി ബെൻ അഫ്ലെക്കുമായി നടി ജെന്നിഫർ ഗാർണർ വീണ്ടും അടുക്കുന്നതായി റിപ്പോർട്ടുകൾ. ലോപ്പസ് അഫ്ലെക്കിന്റെ ജീവിതത്തിൽ അനാവശ്യമായ കുഴപ്പങ്ങൾ സൃഷ്ടിച്ചുവെന്നാണ് ഗാർണർ വിശ്വസിക്കുന്നത്.
ബെൻ അഫ്ലെക്കും ഗാർണറും വേർപിരിഞ്ഞ് മൂന്ന് വർഷത്തിന് ശേഷമാണ് ലോപ്പസുമായുള്ള പ്രണയം അഫ്‌ളെക്ക് തുടങ്ങുന്നത്. എന്നാൽ അവർ വേഗം തന്നെ വേർപിരിഞ്ഞു. അഫ്ലെക്കിന്റെയും ലോപ്പസിന്റെയും പുനഃസമാഗമത്തെ ഗാർണർ ഒരിക്കലും വിശ്വസിച്ചിരുന്നില്ല എന്നാണ് സമീപകാല റിപ്പോർട്ട് പറയുന്നത്.
ബെൻ അഫ്ലെക്കിന്റെ വിവാഹമോചനത്തിന് ശേഷം ജെന്നിഫർ ഗാർണറും ജെന്നിഫർ ലോപ്പസും ആശയവിനിമയം നടത്തിയിരുന്നില്ല. വേർപിരിയലിനുശേഷം ലോപ്പസ് തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ഇപ്പോൾ "അപ്പ് ഓൾ നൈറ്റ്: ലൈവ് ഇൻ 2025" എന്ന ലോക പര്യടനത്തിന്റെ തിരക്കിലാണ്.
അടുത്തിടെ ബെൻ അഫ്ലെക്കും ജെന്നിഫർ ഗാർണറും ഫെൻവേ പാർക്കിൽ നടന്ന ബോസ്റ്റൺ റെഡ് സോക്സ് ഗെയിമിൽ പങ്കെടുക്കാനെത്തിയിരുന്നു. 52 വയസ്സുള്ള ബെനും 53 വയസ്സുള്ള ജെന്നിഫറും അവരുടെ മക്കളായ ഫിൻ (16), സാമുവൽ (13) എന്നിവരും കൂടെ ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്