പ്രമുഖ ഹോളിവുഡ് അഭിനേതാവായ ബ്രാഡ് പിറ്റ് തന്റെ ഇരട്ടക കുട്ടികളായ — നോക്‌സ്, വിവിയൻ എന്നിവരെ വീണ്ടും കാണാനും, അവരുമായി പഴയ ബന്ധം പുനഃസ്ഥാപിക്കാനും ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. അതിനായി അദ്ദേഹം പുതിയ ശ്രമം നടത്തുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഇരുവർക്കും ഈ വർഷം 17 വയസാകുന്നതിനുള്ള മുന്‍പായി തന്നെ ഒരിക്കൽക്കൂടി അവരോട് അടുക്കാനും മുമ്പ് ഉണ്ടായ പ്രശ്നങ്ങൾക്ക് ക്ഷമ ചോദിക്കാനുമാണ് പിറ്റ് ആഗ്രഹിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
ഇപ്പോൾ 61 വയസ്സുള്ള ബ്രാഡ് പിറ്റ് മക്കളുമായി അടുക്കാൻ അവസാനമായൊരിക്കൽ ശ്രമം നടത്താൻ ആഗ്രഹിക്കുന്നതായും കുട്ടികളുമായി നേരിട്ട് സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നതായും ആണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എന്നാൽ വിവിയൻ ഈ വർഷം തന്റെ നാടക പരിപാടിക്കായുള്ള ഒരു പ്രോഗ്രാമിൽ തന്റെ പേരിൽ നിന്നും ‘പിറ്റ്’ എന്ന തൻ്റെ അച്ഛന്റെ പേരെ മാറ്റിയതോടെ, പിതാവിനോട് ഉള്ള അവളുടെ ബന്ധം തീർത്തും ഇല്ലാതായിരിക്കുകയാണ് എന്നതും ബ്രാഡ് പിറ്റിനെ അസ്വസ്ഥനാക്കുന്ന കാര്യമാണ്. എന്നാല്‍ നോക്‌സ് ഇപ്പോഴും തന്റെ പേരിൽ പിറ്റ് എന്ന സർ നെയിം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്, അതിനാൽ തന്നെ ബ്രാഡ് പിറ്റിന് അവനിൽ ചെറിയൊരു പ്രതീക്ഷ ശേഷിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
മുൻ ഭാര്യയായ ആഞ്ചലീന ജൂലിയും ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അവർ 2004-ൽ പ്രണയം ആരംഭിച്ചു, 2014-ൽ വിവാഹിതരായി, എന്നാൽ 2016-ൽ വേർപിരിഞ്ഞു. 2023-ൽ അവരുടെയും വിവാഹമോചനം നിയമപരമായി അവസാനിച്ചു. വേർപാടിനു ശേഷം ചില കുട്ടികൾ ബ്രാഡിനോട് അകന്നുപോകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്