നടൻ പീറ്റർ ക്രൗസ് ഇല്ലാതെ 9-1-1 പരമ്പരയുടെ ഒമ്പതാം സീസണിന്റെ സെറ്റിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് വാചാലയായി നടി ജെന്നിഫർ ലവ് ഹെവിറ്റ്.
പരമ്പരയുടെ എട്ടാം സീസണിൽ ക്യാപ്റ്റൻ റോബർട്ട് ബോബി നാഷിന്റെ വേഷത്തിലാണ് നടൻ എത്തിയത്. മുമ്പ്, നിരവധി സീസണുകളിൽ ക്രൗസ് 9-1-1 ന്റെ ഭാഗമായിരുന്നു.
പരമ്പരയിൽ നിന്ന് ക്രൗസ് പുറത്തായതിൽ തനിക്ക് ദുഃഖമുണ്ടെന്ന് ഹെവിറ്റ് പറഞ്ഞു. ഏഴ് സീസണുകളിൽ ക്രൗസിനൊപ്പം പ്രവർത്തിച്ചു. അദ്ദേഹത്തെ വളരെയധികം മിസ് ചെയ്യുന്നുവെന്ന് ഹെവിറ്റ് കുറിച്ചു.
"അഭിനേതാക്കളിൽ എല്ലാവർക്കും ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം ഞങ്ങളുടെ നായകനായിരുന്നു. അദ്ദേഹം എപ്പോഴും അങ്ങനെ തന്നെയായിരിക്കും" -ഹെവിറ്റ് കൂട്ടിച്ചേർത്തു. സീസണിൽ 9-1-1 ഡിസ്പാച്ചർ മാഡി ഹാൻ എന്ന കഥാപാത്രത്തെയാണ് ഹെവിറ്റ് അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്