കൊറിയൻ പോപ് ഗായകനും, ബിടിഎസ് അംഗവുമായ ജങ്കൂക്കും കൊറിയൻ പെൺകുട്ടികളുടെ മ്യൂസിക് ബാന്റ് ആയ AESPAന്റെ വിന്ററും തമ്മിൽ പ്രണയത്തിലാണ് എന്ന ഗോസിപ്പുകൾ വരാൻ തുടങ്ങിയിട്ട് നാളുകളായി.
ഇരുവരുടെയും ഏജൻസിയോ അടുത്ത വൃത്തങ്ങളോ വാർത്തകളോട് പ്രതികരിച്ചിട്ടില്ല എങ്കിലും, ഓരോ ദിവസവും ഇവർ പ്രണയത്തിലാണ് എന്ന് സൂചിപ്പിയ്ക്കുന്ന പല പല ഫോട്ടോകളാണ് പുറത്തുവരുന്നത്.
സൈനിക സേവനും പൂർത്തിയാക്കി തിരിച്ചെത്തിയ ജങ്കൂക്ക് ഒരു പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അതിന്റെ യൂസർനെയിമുമായി ബന്ധപ്പെട്ട ചർച്ചകളാണ് പ്രണയ ഗോസിപ്പുകൾക്ക് ശക്തിപകരുന്നത്.
@imjunkook എന്നായിരുന്നു താരം ആദ്യം നൽകിയ യൂസർ നെയിം. ഇത് വിന്ററിന്റെ ഒഫിഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധമുണ്ടെന്നായിരുന്നു ആദ്യത്തെ കണ്ടെത്തൽ. @imwinter എന്നാണ് ഗായികയുടെ ഇൻസ്റ്റഗ്രാം യൂസർ നെയിം.
ഈ ഗോസിപ്പ് പ്രചരിക്കുന്നതിനിടയിൽ ജങ്കൂക്ക് വീണ്ടും യൂസർ നെയിം മാറ്റി. @mnijungkook എന്നായി രണ്ടാമത് ഇട്ട യൂസർ നെയിം. ഇത് വന്നതോടെയാണ് ജങ്കൂക്ക് - വിന്റർ പ്രണയത്തെ ആളുകൾ ഒന്നുകൂടെ ഊട്ടിയുറപ്പിച്ചത്. വിന്ററിൻ്റെ യഥാർത്ഥ പേരായ കിം മിൻ ജെയോങിനെ സൂചിപ്പിച്ചുകൊണ്ടാണ് ഇങ്ങനെ ഒരു യൂസർ നെയിം ഇട്ടത് എന്നാണ് ആരാധകരുടെ കണ്ടെത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്