'പ്രെറ്റി ലിറ്റിൽ ബേബി' ഗാനം ആലപിച്ച അമേരിക്കൻ ഗായികയും നടിയുമായ കോണി ഫ്രാൻസിസ് അന്തരിച്ചു.
കോണി ഫ്രാൻസിസിന്റെ മാനേജറും ദീർഘകാല സുഹൃത്തുമായ റോൺ റോബർട്സാണ് ഫേസ്ബുക്കിലൂടെ മരണവിവരം ലോകത്തെ അറിയിച്ചത്. 87 വയസായിരുന്നു.
മരണകാരണം വ്യക്തമല്ലെങ്കിലും ജൂലൈയിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നിരവധി വൈദ്യപരിശോധനകൾക്ക് വിധേയയായതായും കോണി തന്നെ സമൂഹമാധ്യമങ്ങളിൽ അറിയിച്ചിരുന്നു.
1950കളിൽ പുറത്തുവന്ന 'ഹൂ ഈസ് സോറി നൗ' എന്ന ഗാനത്തിലൂടെയാണ് കോണി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ബിൽബോർഡ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തിയ ആദ്യത്തെ സോളോ വനിതാ ഗായികയായിരുന്നു കോണി.
'മൈ ഹാർട്ട് ഹാസ് എ മൈൻഡ് ഓഫ് ഇറ്റ്സ് ഓൺ', 'ഡോണ്ട് ബ്രേക് എ ഹാർട്ട് ദാറ്റ് ലൗസ് യൂ', എവരിബഡി ഈസ് സംബഡീസ് ഫൂൾ' തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയമായ ഗാനങ്ങൾ. റീലുകളിലൂടെ അടുത്തകാലത്ത് വ്യാപകമായി പ്രചരിക്കപ്പെട്ട ഗാനമാണ് 'പ്രെറ്റി ലിറ്റിൽ ബേബി'.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്