ബോളിവുഡിലെ യുവതാരങ്ങളിൽ ഏറെ ആരാധകരുള്ള നടനാണ് കാർത്തിക് ആര്യൻ. ചുരുങ്ങിയ കാലത്തിനുള്ളിൽ യുവാക്കൾക്കിടയിൽ കാർത്തിക് തന്റെതായ സ്ഥാനം കണ്ടെത്തി. ലവ് ആജ് കൽ, ധമാക്ക, ബുൽ ബുല്ലയ്യ 2, ബുൽ ബുല്ലയ്യ 3, ഫ്രെഡ്ഡി, ചന്ദു ചാമ്പ്യൻ എന്നിവ കാർത്തിക് ആര്യന്റെ ശ്രദ്ധയമായ സിനിമകളാണ്.
ഇപ്പോൾ താരത്തിന്റെ അവധിക്കാല ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്ന നടന്റെ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഗോവയിൽ താരം ഒറ്റയ്ക്കല്ലെന്നും ഒരു യുവതിയും ഒപ്പമുണ്ടെന്നാണ് പലരും പറയുന്നത്.
ഗോവയിൽ നിന്നുള്ള ചില ചിത്രങ്ങൾ കാർത്തികും പങ്കുവച്ചിരുന്നു. ഗ്രീസിൽ നിന്നുള്ള കരീന കുബിലിയുട്ട് എന്ന യുവതിയും അതേ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇതിലെ സാമ്യം ശ്രദ്ധിച്ച ആരാധകർ ഇരുവരും ഒരുമിച്ചാണ് അവധി ആഘോഷിച്ചതെന്ന് ആണ് പറയുന്നത്. ഇത് തെളിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവച്ചിട്ടുണ്ട്. ബീച്ച്, ചിത്രത്തിൽ ടവലിന്റെ സ്ഥാനം എന്നിവ വച്ചാണ് ആരാധകർ ഇത് സ്ഥിരീകരിക്കുന്നത്. എന്നാൽ താരം ഇതുവരെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
