ബെംഗളൂരു: തെന്നിന്ത്യൻ താരങ്ങളായ ഡോ. വിഷ്ണുവർധനും ബി.സരോജാ ദേവിക്കും കർണാടക രത്ന പുരസ്കാരം നൽകാൻ കർണാടക സർക്കാർ.
ഇരുവർക്കും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നൽകുക. വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.
വിഷ്ണുവർധന് കർണാടക രത്‌ന നൽകണമെന്ന് ഏതാനും വർഷങ്ങളായി അദ്ദേഹത്തിന്റെ ആരാധകർ ആവശ്യമുയർത്തുന്നതാണ്. അദ്ദേഹത്തിന്റെ ഭാര്യ ഭാരതി വിഷ്ണുവർധനും മകൻ അനിരുദ്ധും അടുത്തിടെ സർക്കാരിന് നിവേദനം നൽകിയിരുന്നു.
2009 ഡിസംബർ 30-നാണ് വിഷ്ണുവർധൻ അന്തരിച്ചത്. 59-ാം വയസ്സിലായിരുന്നു അന്ത്യം. സരോജാദേവി 87-ാം വയസ്സിൽ ഈവർഷം ജൂലായ് 14-ന് അന്തരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്