ബംഗുളൂരു: നടൻ യാഷ് നായകനാകുന്ന കന്നട ചിത്രം ടോക്സിക്കിന്‍റെ നിർമാതാവിനെതിരെ പോലീസ് കേസ്.
ബംഗളുരുവില്‍ വനമേഖലയില്‍ ചിത്രീകരണത്തിനിടെ അനധികൃതമായി മരം മുറിച്ചെന്നാരോപിച്ചാണ് നിർമാതാവിനും മറ്റ് രണ്ട് പേർക്കുമെതിരെ പോലീസ് കേസെടുത്തത്.
ചിത്രത്തിന്‍റെ നിർമാതാവായ കെവിഎൻ മാസ്റ്റർമൈൻഡ് ക്രിയേഷൻസ്, കാനറ ബാങ്ക് ജനറല്‍ മാനേജർ, ഹിന്ദുസ്ഥാൻ മെഷീൻ ടൂള്‍സ് (എച്ച്‌എംടി) ജനറല്‍ മാനേജർ എന്നിവർക്കെതിരെയാണ് കർണാടക ഫോറസ്റ്റ് ആക്‌ട് 1963 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ മാസം കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ സിനിമയുടെ ചിത്രീകരണം നടക്കുന്ന ബംഗളൂരുവിലെ പീനിയ പ്ലാന്‍റേഷനില്‍ പരിശോധന നടത്തിയിരുന്നു.
തുടർന്നാണ് സംഭവം പുറത്തായത്. മരം മുറിക്കാൻ അനുമതി നല്‍കിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കർണാടക വനം മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്