മുംബൈ: നടിയും എംപിയുമായ കങ്കണ റാണാവത്തിന് അടിയേറ്റ സംഭവത്തില്‍ മൗനം വെടിഞ്ഞ് സംവിധായകന്‍ കരണ്‍ ജോഹര്‍. വാക്കാലുള്ളതോ ശാരീരികമോ ആയ ഏതെങ്കിലും തരത്തിലുള്ള അക്രമത്തെ താന്‍ പിന്തുണയ്ക്കുകയോ ക്ഷമിക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.
കങ്കണ റാണാവത്തിനെ ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ച് സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ തല്ലിയതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായം ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. 'കില്‍' സിനിമയുടെ റിലീസിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരണ്‍ ജോഹര്‍.
താന്‍ പൊതുസ്ഥലത്തുവെച്ച് ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബോളിവുഡിന്റെ മൗനത്തെ കങ്കണ നേരത്തെ വിമര്‍ശിച്ചിരുന്നു.
''പ്രിയപ്പെട്ട സിനിമാ ലോകമേ, നിങ്ങള്‍ എല്ലാവരും ഒന്നുകില്‍ ആഘോഷിക്കുകയാണ്, അല്ലെങ്കില്‍ എനിക്ക് നേരെയുണ്ടായ എയര്‍പോര്‍ട്ട് ആക്രമണത്തില്‍ നിങ്ങള്‍ പൂര്‍ണ്ണമായി മൗനം പാലിക്കുകയാണ്, നാളെ നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ ഏതെങ്കിലും തെരുവിലൂടെയോ ലോകത്തെവിടെയെങ്കിലുമോ നിരായുധരായി നടക്കുകയും, നിങ്ങള്‍ 'എല്ലാ കണ്ണുകളും റഫയിലേക്ക്' കൊണ്ടുവരാന്‍ ശ്രമിച്ചതിനോ ഇസ്രായേലി ബന്ദികള്‍ക്ക് വേണ്ടി നിലകൊണ്ടതുകൊണ്ടോ മാത്രം... ഏതെങ്കിലും ഇസ്രായേലി/പലസ്തീനികള്‍ നിങ്ങളെയോ നിങ്ങളുടെ മക്കളെയോ തല്ലുകയാണെങ്കില്‍ ഓര്‍ക്കുക...നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഞാന്‍ പോരാടും, നിങ്ങളല്ല ഞാന്‍.' എന്നായിരുന്നു പോസ്റ്റ്. പിന്നീട് കങ്കണ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ഡെല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ചണ്ഡീഗഡ് വിമാനത്താവളത്തിലെ ഒരു സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥ തന്നെ തല്ലിയതായി കങ്കണ പരാതിപ്പെട്ടിരുന്നു. സുരക്ഷാ പരിശോധനയ്ക്ക് ശേഷം ബോര്‍ഡിംഗ് പോയിന്റിലേക്ക് പോകുമ്പോള്‍, സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍, തന്നോട് തര്‍ക്കിക്കുകയും തല്ലുകയും ചെയ്തുവെന്ന് റാണാവത്ത് പറയുന്നു. പഞ്ചാബിലെ കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് കങ്കണ നടത്തിയ വിവാദ പ്രസ്താവനയാണ് തല്ലിന് പിന്നിലെ പ്രകോപനമെന്ന് കരുതുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്