ഒരു ബിജെപി എംപി എന്ന നിലയിലുള്ള രാഷ്ട്രീയ ജീവിതം എങ്ങനെ തൻ്റെ സിനിമാ പ്രവർത്തനങ്ങളെ ബാധിച്ചുവെന്ന് തുറന്നു പറഞ്ഞ് നടിയും മാണ്ഡി ലോക്സഭാംഗവുമായ കങ്കണ റണാവത്ത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഒരു രാഷ്ട്രീയക്കാരിയാകുന്നത് അത്ര എളുപ്പമല്ലെന്ന് കങ്കണ പറഞ്ഞത്.
“ഒരു പാർലമെൻ്റേറിയൻ ആകുക എന്നത് വളരെ പ്രധാനപ്പെട്ട ജോലിയാണ്. പ്രത്യേകിച്ച് എൻ്റെ നിയോജക മണ്ഡലത്തില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്, ഞാൻ എല്ലായിടത്തും എത്തേണ്ടതായി വരുന്നു”. തൻ്റെ രാഷ്ട്രീയ ജീവിതം കാരണം തൻ്റെ സിനിമകള്‍ എങ്ങനെയാണ് പിന്നോട്ട് പോയതെന്നും താരം പറയുന്നു.
“സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ നിർത്തിവച്ചിരിക്കുകയാണ്. ഷൂട്ടിംഗ് തുടങ്ങിയിട്ടില്ല. ശീതകാല സമ്മേളനം പോലെയുള്ള കൂടുതല്‍ പാർലമെൻ്റ് സമ്മേളനങ്ങളുടെ വിശദാംശങ്ങള്‍ക്കായി ഞാൻ കാത്തിരിക്കുകയാണ്. അതിനനുസരിച്ച് വേണം ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ തീരുമാനിക്കാൻ” എന്നും കങ്കണ കൂട്ടിച്ചേർത്തു.
രാഷ്ട്രീയപ്രവർത്തനം പോലെ അഭിനയവും തനിക്ക് പ്രധാനമാണെന്നും മുൻഗണന അനുസരിച്ചാണ് ഓരോന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും താരം പറഞ്ഞു. അതേസമയം കങ്കണ റണാവത്ത് ഇന്ദിരാ ഗാന്ധിയായി എത്തുന്ന 'എമർജൻസി'യുടെ റിലീസ് സെപ്തംബർ 6നാണ്.
എമർജൻസിയുടെ ട്രെയിലർ നാളെ പുറത്തിറക്കും. ഷേക്സ്പിയറിൻറെ മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താൻ ചിത്രമൊരുക്കിയതെന്ന് നടി നേരത്തെ പറഞ്ഞിരുന്നു. മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലാണ് ചിത്രത്തില്‍ കങ്കണയെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്