ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി നടനും രാജ്യസഭ എംപിയുമായ കമൽ ഹാസൻ. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ കമൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
"ഇന്ന് ഞാൻ ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രിയും സഹോദരനുമായ വിജയ്‌യെ നേരിൽ കണ്ട് എന്റെ ആശംസകൾ അറിയിച്ചു. തമിഴ്‌നാടിന്റെ പുരോഗതിക്കായുള്ള നിരവധി സ്വപ്നങ്ങൾ അദ്ദേഹം വളരെ ആവേശത്തോടെ പങ്കുവച്ചു.
വിവിധ പ്രതിസന്ധികൾ നേരിടുന്ന തമിഴ് സിനിമാ വ്യവസായത്തിന് തമിഴ്‌നാട് സർക്കാരിന്റെ പിന്തുണയും കരുതലും അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ആറ് പ്രധാന ആവശ്യങ്ങൾ ഞാൻ അദ്ദേഹത്തെ അറിയിച്ചു," കമൽ ഹാസൻ കുറിച്ചു.
അതേസമയം, ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കമൽ ഹാസൻ കഴിഞ്ഞ ദിവസം തുറന്ന കത്തെഴുതിയിരുന്നു. സിനിമാ വ്യവസായത്തിലെ ആഡംബര പ്രവണതയെ ചോദ്യം ചെയ്യുന്ന കത്തിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്ന് കമൽ ആഹ്വാനം ചെയ്തിരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലമുണ്ടാകുന്ന വിലവർധന ഇന്ത്യൻ സിനിമാ വ്യവസായത്തിലും പ്രതിഫലിക്കുന്ന സാഹചര്യത്തിലാണ് കമൽ ഹാസന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി വിജയ്‌യുമായുള്ള കൂടിക്കാഴ്ച.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
