'വടിയെടുത്ത് അടിച്ച അധ്യാപകനെതിരെ അന്ന് അസംബ്ലിയില്‍ പ്രതിഷേധിച്ചു'; ഓര്‍മ്മകള്‍ പങ്കുവെച്ച് കങ്കണ റണൗട്ട്

AUGUST 18, 2026, 9:33 PM

മുംബൈ: സ്‌കൂള്‍ പഠനകാലത്തെ ശക്തമായ നിലപാടുകളും തന്റെ അചഞ്ചലമായ രാജ്യസ്‌നേഹവും തുറന്നുപറഞ്ഞ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ട്. ഹൈസ്‌കൂള്‍ പഠനകാലത്ത് അസംബ്ലിയില്‍ വെച്ച് വിദ്യാര്‍ത്ഥികളുടെ തലയില്‍ വടികൊണ്ട് അടിച്ച അധ്യാപകനെതിരെ താന്‍ ധൈര്യപൂര്‍വ്വം പ്രതിഷേധിച്ചിട്ടുണ്ടെന്ന് കങ്കണ വെളിപ്പെടുത്തി. നടി ഈഷ കൊപ്പിക്കര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്തുണയുമായി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിക്കുകയായിരുന്നു അവര്‍.

ജീവിതത്തില്‍ താന്‍ സ്വീകരിച്ച നിര്‍ണ്ണായക നിലപാടുകള്‍ ഓര്‍ത്തെടുത്ത കങ്കണ, മുംബൈ ഭീകരാക്രമണത്തിനെതിരെയും നിര്‍ഭയ സംഭവത്തിലെ ക്രൂരതയ്ക്കെതിരെയും താന്‍ തെരുവിലിറങ്ങി സമരം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. ജീവിതത്തിലുണ്ടായ പരിമിതികളുടെ പേരില്‍ മാതാപിതാക്കളെ കുറ്റപ്പെടുത്താന്‍ താന്‍ ഒരിക്കലും മുതിര്‍ന്നിട്ടില്ല. പകരം തനിക്കുണ്ടായ മികച്ച ജീവിതനിലവാരത്തിലേക്ക് സ്വന്തം കുടുംബത്തെ ഒന്നാകെ ഉയര്‍ത്തുകയാണ് ചെയ്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. താന്‍ രാജ്യത്തെയും ഇവിടുത്തെ പൗരന്മാരെയും സ്വന്തം ജീവിതത്തെയും ഒരുപോലെ സ്‌നേഹിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

രാജ്യത്തെ സ്‌നേഹിക്കുന്നതിനെയും അതിന്റെ പുരോഗതി ആഗ്രഹിക്കുന്നതിനെയും കുറിച്ചുള്ള ഈഷ കൊപ്പിക്കറുടെ അഭിപ്രായ പ്രകടനത്തെ പിന്തുണച്ചാണ് കങ്കണ ഈ കാര്യങ്ങള്‍ പങ്കുവെച്ചത്. രാജ്യത്തെ സ്‌നേഹിക്കുന്നതാണ് ഭക്തിയെങ്കില്‍ താനൊരു 'അന്ധഭക്ത'യാണെന്ന് പറയുന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു ഈഷയുടെ പ്രസ്താവന. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോടല്ല, മറിച്ച് രാജ്യത്തോടാണ് തനിക്ക് അന്ധമായ ഭക്തിയുള്ളതെന്ന് വ്യക്തമാക്കിയ ഈഷ, സര്‍ക്കാരിനെ ചോദ്യം ചെയ്യാനും നയങ്ങളോട് വിയോജിക്കാനും പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നും തന്റെ വീഡിയോയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam