'കൽക്കി 2898 എഡി' എന്ന ഫാൻ്റസി ആക്ഷൻ ചിത്രത്തിഅഭിനയിച്ചു മലയാളികൾക്ക് ഒട്ടാകെ അഭിമാനമായി മാറിയിരിക്കുകയാണ് നടി അന്ന ബെൻ. അന്ന അഭിനയിച്ച വേഷത്തിന് വളരെയധികം പ്രശംസകൾ ആണ് ഇപ്പോൾ താരത്തിന് ലഭിക്കുന്നത്. എന്നാൽ കൽക്കിയിൽ തനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട അഥിതി വേഷം ആരുടേതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ.
തൻ്റെ പ്രിയപ്പെട്ട അതിഥി വേഷം ചെയ്തത് മറ്റാരുമല്ല, ദുൽഖർ സൽമാനാണെന്നാണ് താരം വെളിപ്പെടുത്തിയത്. ചിത്രത്തിൻ്റെ പ്രമോഷൻ പരിപാടികൾക്കിടെ ആണ് സിനിമയിലെ ദുൽഖർ സൽമാൻ്റെ അതിഥി വേഷദി കുറിച്ച് അന്ന ബെൻ മനസ് തുറന്നത്.
“കുറച്ചു കാലത്തിനു ശേഷമാണ് ദുൽഖർ സൽമാൻ ഒരു ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്യുന്നത്, ഞാൻ ത്രില്ലായിരുന്നു. അദ്ദേഹം ഏത് കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ആദ്യം ഞാൻ ചിന്തിച്ചത്, തുടർന്ന് സ്‌ക്രീനിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തെ കണ്ടപ്പോൾ, ഞാൻ വളരെ ആവേശഭരിതയായി എന്നാണ് താരം പറഞ്ഞത്.
നാഗ് അശ്വിൻ സംവിധാനം ചെയ്ത തെലുങ്ക് സയൻസ് ഫിക്ഷൻ പുരാണ ചിത്രമാണ് ‘കൽക്കി 2898 എഡി’. ഇത് ഹിന്ദു ഗ്രന്ഥങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച കൽക്കി സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ്. സിനിമ ഇതിനോടകം മികച്ച അഭിപ്രായം നേടി നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്