ആരാധകർ ഏറെ കാത്തിരിക്കുന്ന താരവിവാഹമാണ് നടൻ കാളിദാസ് ജയറാമിന്റേത്. അടുത്തിടെ താരദമ്ബതികളായ ജയറാമിന്റെയും പാർവതിയുടെയും മകളായ മാളവികയുടെ വിവാഹം കഴിഞ്ഞിരുന്നു. മാളവികയുടെ വിവാഹച്ചടങ്ങില്‍ ഏറ്റവും കൂടുതൽ തിളങ്ങിയത് കാളിദാസും കാമുകി തരിണി കലിംഗരായരുമാണ്.
ഇപ്പോൾ ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് പുതിയ വാർത്ത പുറത്തു വന്നിരിക്കുകയാണ്. തന്റെ ആദ്യ വിവാഹ ക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നല്‍കികൊണ്ടുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ കാളിദാസ്. കാളിദാസിനൊപ്പം ജയറാമും പാർവതിയുമുണ്ട്. എംകെ സ്റ്റാലിനും പത്നിക്കും ജയറാമാണ് ക്ഷണക്കത്ത് നല്‍കിയത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ ആശംസയുമായി ആരാധകരും എത്തിയിട്ടുണ്ട്.
കഴിഞ്ഞവർഷം നവംബറിലായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹനിശ്ചയം നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പാണ് തരിണി. തിരുവോണദിവസം കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും തരിണി ഉണ്ടായിരുന്നു. നീലഗിരി സ്വദേശിയാണ് തരിണി. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്