ഒരു സെലിബ്രിറ്റി അപ്രതീക്ഷിതമായി വിവാഹത്തിന് എത്തിയാൽ ആരും അത്ഭുതപ്പെടും. അത് ഒരു അന്താരാഷ്ട്ര സെലിബ്രിറ്റി ആണെങ്കിലോ? ഞെട്ടൽ അതിലും വലുതായിരിക്കും. ലോസ് ഏഞ്ചൽസിലെ ഒരു ഇന്ത്യൻ വധുവിന്റെ അവസ്ഥ ഇതാണ്.
പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറാണ് യുവതിയുടെ വിവാഹത്തിന് എത്തിയത്. ലോസ് ഏഞ്ചൽസിലെ വിവാഹ ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ജസ്റ്റിൻ ടൂർ ന്യൂസ് എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ജസ്റ്റിൻ ബീബറുടെ 'വൈറൽ എൻട്രി'യുടെ ദൃശ്യങ്ങളുള്ളത്. എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് വിവാഹപ്പന്തലിലേക്ക് കടന്നുവരുന്ന ജസ്റ്റിൻ ബീബറെയാണ് ദൃശ്യങ്ങളിൽ കാണാനാവുക. ലളിതമായ വേഷമാണ് ബീബർ ധരിച്ചിരുന്നത്.
വെളുത്ത ടീ-ഷർട്ടും നീല ഷോർട്ട്‌സും ധരിച്ച്, അതിനു മുകളിലായി ആകർഷകമായ നീല ഫർ ജാക്കറ്റും അണിഞ്ഞിരുന്നു. പച്ച സാരിയായിരുന്നു വധുവിന്റെ വേഷം. ഗായകൻ അതിഥികളുമായി സന്തോഷത്തോടെ ഇടപഴകുന്നതും, പുഞ്ചിരി കൈമാറുന്നതും, വധുവിന്റെ സുഹൃത്തുക്കൾക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്