2024ല്‍ റീലിസായ ആടുജീവിതം എങ്ങനെ 2023ലെ ജനപ്രിയ ചിത്രമാകും? ജൂഡ് ആന്തണി

AUGUST 16, 2024, 7:05 PM

കൊച്ചി: 2024ല്‍ റിലീസായ ചിത്രത്തിന് എങ്ങനെ 2023-ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നല്‍കുമെന്ന് ചോദ്യവുമായി സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്. 

2024-ല്‍ റിലീസായ ആടുജീവിതമാണ് 2023-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയത്. ഇതിനെയാണ് ജൂഡ് ആന്തണി ചോദ്യം ചെയ്തത്. ഇന്ത്യൻ എക്സ്പ്രസിനോടായിരുന്നു പ്രതികരണം.

2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് വെള്ളിയാഴ്ച സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചത്. ഇവിടെ എങ്ങനെ 2024ല്‍ തിയേറ്ററില്‍ റിലീസായ ചിത്രത്തിന് എങ്ങനെ മികച്ച ജനപ്രിയ സിനിമയ്ക്കുള്ള പുരസ്കാരം നല്‍കും?

vachakam
vachakam
vachakam

എന്റെ ചില സുഹൃത്തുക്കള്‍ ഇക്കാര്യം എന്നോട് തിരക്കി. എനിക്കും ഇതിന്റെ യുക്തി മനസ്സിലാകുന്നില്ല' ജൂഡ് ആന്തണി പറഞ്ഞു. 2023ലെ ചലച്ചിത്ര പുരസ്കാരത്തിന് ജൂഡ് ആന്തണി സംവിധാനം ചെയ്ത '2018 എവരിവണ്‍ ഈസ് എ ഹീറോ' എന്ന് സിനിമയും മത്സരിച്ചിരുന്നു.

2018ലെ മഹാപ്രളയത്തെ അടിസ്ഥാനമാക്കി ഇറങ്ങിയ സിനിമ രണ്ട് അവാർഡുകള്‍ നേടി. മികച്ച വിഷ്വല്‍ എഫക്‌ട്സിന് ആൻഡ്രു ഡിക്രൂസും വിശാഖ് ബാബുവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയപ്പോള്‍ കലാസംവിധായകനുള്ള പുരസ്കാരം മോഹൻ ദാസും നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam