പാൻ മസാല, ഗുട്ക തുടങ്ങിയ ലഹരി വസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ സഹതാരങ്ങൾ പ്രത്യക്ഷപ്പെടുന്നതിനെ വിമർശിച്ച് ബോളിവുഡ് താരം ജോൺ എബ്രാഹം. പ്രശസ്ത യൂട്യൂബർ രൺവീർ അലഹബാദിയയുടെ പോഡ്കാസ്റ്റിൽ പങ്കെടുക്കവെയാണ് ജോൺ തൻ്റെ നിലപാട് വ്യക്തമാക്കിയത്.
ഒരു വശത്ത് ആരോഗ്യവും ഫിറ്റ്‌നസും പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട് പാൻ മസാലയുടെ ഉപയോഗം അംഗീകരിക്കുകയും ചെയ്യുന്ന അഭിനേതാക്കളോട് തനിക്ക് കടുത്ത ദേഷ്യമുണ്ടെന്ന് ജോൺ പറഞ്ഞു.
ആരാധകർക്ക് ഒരു മാതൃകയാകാൻ താൻ ആഗ്രഹിക്കുന്നു. പ്രവൃത്തികളും വാക്കുകളും തമ്മിൽ പൊരുത്തക്കേട് ഉണ്ടായാൽ അത് ആത്മാർത്ഥതയില്ലായ്മയുടെ ലക്ഷണമായി ആളുകൾ കാണും. മാതൃകയാകേണ്ടവർ തങ്ങളുടെ വ്യാജ വ്യക്തിത്വം ഏതെങ്കിലും വിധേന മുന്നോട്ടുവെച്ചാൽ അത് ജനങ്ങൾക്കിടയിൽ അവർക്കുള്ള വിശ്വാസ്യതയ്ക്ക് വിഘാതമുണ്ടാക്കും. അതിനാൽ തന്നെ തന്റെ അഭിപ്രായം തന്റെ സഹപ്രവർത്തകരോടുള്ള ബഹുമാനക്കുറവായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാൻമസാല പോലെയുള്ള ലഹരിപദാർഥങ്ങൾ മൗത് ഫ്രഷ്നർ എന്ന വ്യാജേന വിൽക്കുന്നത് മരണം വിൽക്കുന്നതിന് സമാനമാണെന്ന് അഭിപ്രായപ്പെട്ട ജോൺ അത്തരത്തിലുള്ള പ്രവൃത്തികളിൽനിന്ന് എല്ലാ കാലത്തും വിട്ടുനിൽക്കുകയെന്നതാണ് തന്റെ നിലപാടെന്നും വ്യക്തമാക്കി.
പാൻമസാല, ഗുട്ക എന്നിവയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യചിത്രങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ അജയ് ദേവ്ഗൺ, അക്ഷയ് കുമാർ എന്നിവർക്ക് മുൻകാലങ്ങളിൽ രൂക്ഷവിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്