ലോസ് ആഞ്ചലസ്: നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസും നടനും സംവിധായകനുമായ ബെൻ അഫ്‌ലെക്കും വേർപിരിയുന്നതായി റിപ്പോർട്ട്.
താരദമ്പതികൾ തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങൾ കുറച്ചുകാലമായി വഷളായതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഇരുവരും വേർപിരിയാനുള്ള നിയമനടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ദമ്പതികൾ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തെറാപ്പി തേടുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ജെന്നിഫർ ലോപ്പസ് തന്‍റെ സംഗീത രംഗത്ത് കൂടുതല്‍ സമയം ചിലവഴിക്കാന്‍ തുടങ്ങിയതോടെയാണ് ഇരുവര്‍ക്കും ഇടയില്‍ പ്രശ്നം ആരംഭിച്ചത് എന്നാണ് വിവരം.
ഏതാനും മാസങ്ങൾക്ക് മുമ്പ് ജെന്നിഫർ ലോപ്പസ് ഒരു സംഗീത പാര്യടനത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയതോടെ ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങൾ ആരംഭിച്ചുവെന്നാണ് ഈ താര ദമ്പതികളുമായി അടുത്ത വ്യക്തി വ്യക്തമാക്കുന്നത്. ഇരുവരും പിരിഞ്ഞാണ് താമസമെന്നും റിപ്പോര്‍ട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്