മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടന്റെ ഓസ്ലർ എന്ന ചിത്രത്തിന് കേരളത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മെഡിക്കൽ ത്രില്ലർ ചിത്രമായ ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം വൻ വിജയമായതിന് പിന്നാലെ ആരാധകരെ നിരാശപ്പെടുത്തുന്ന സിനിമകൾ ഇനി ചെയ്യില്ലെന്ന് ജയറാം തുറന്നടിച്ചു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
നൂറ് ശതമാനമല്ല, നൂറ്റമ്പത് ശതമാനം ഉറപ്പാണ്. എന്റെ ആരാധകരെ ഞാൻ ഇനി നിരാശപ്പെടുത്തില്ല. ഇപ്പോൾ ലഭിക്കുന്ന പിന്തുണ ഒരിക്കലും കൈവിടില്ലെന്നായിരുന്നു ജയറാമിന്റെ മറുപടി.
തീര്‍ച്ചയായും ഈ സിനിമയുടെ വിജയം കുടുംബ പ്രേക്ഷകരാണ്. ഇന്നലെ കേരളത്തിലെ തിയേറ്ററുകളില്‍ ഞാന്‍ വിസിറ്റ് ചെയ്തപ്പോള്‍ എനിക്ക് കുടുംബ പ്രേക്ഷകരുടെ സ്‌നേഹം നേരിട്ട് അനുഭവിക്കാന്‍ സാധിച്ചു. അത് 35 വര്‍ഷം കൊണ്ട് ഞാന്‍ ഉണ്ടാക്കിയ സമ്ബാദ്യമാണ്. അത് ഇനി ഞാന്‍ മിസ്സാക്കില്ല- ജയറാം മനോരമയോട് പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്