ബജറ്റ് സമ്മേളനത്തിൽ ഭർത്താവിൻ്റെ പേര് വിളിച്ച് അഭിസംബോധന ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ചു സമാജ്‌വാദി പാർട്ടി എംപിയും നടിയുമായ ജയ ബച്ചൻ. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിംഗിൻ്റെ 'ജയ അമിതാഭ് ബച്ചൻ' എന്ന അഭിസംബോധനയാണ് ജയ ബച്ചനെ അസ്വസ്ഥയാക്കിയത്.
അമിതാഭ് ബച്ചനെ തൻ്റെ പേരിനൊപ്പം ചേർക്കേണ്ടതില്ലെന്നായിരുന്നു ജയ ബച്ചൻ്റെ പ്രതികരണം. സ്ത്രീകൾക്ക് സ്വത്വമില്ലെന്ന മട്ടിൽ, അവർ അവരുടെ ഭർത്താവിൻ്റെ പേരിൽ അറിയപ്പെടണം എന്ന രീതികളോട് തനിക്ക് വിയോജിപ്പുണ്ടെന്നും ജയ ബച്ചൻ കൂട്ടിച്ചേർത്തു.
എന്നാൽ ഔദ്യോഗിക രേഖകളിൽ മുഴുവൻ പേര് ജയ അമിതാഭ് ബച്ചൻ എന്നാണ് എഴുതിയിരിക്കുന്നതെന്നും അതിനാലാണ് അങ്ങനെ അഭിസംബോധന ചെയ്തതെന്നും രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിങ് വിശദീകരിച്ചു.
സ്ത്രീകൾക്ക് നേട്ടങ്ങളില്ലെന്നും സ്വന്തം സ്വത്വമില്ലെന്നും വരുത്തിത്തീർക്കുന്നത് പുതിയതായി കണ്ടുവരുന്ന പ്രവണതയാണെന്നും ജയ ബച്ചൻ പറഞ്ഞു.ജയ ബാധുരി എന്ന പേരിൽ സിനിമയിലെത്തിയ നടി 1973 ൽ അമിതാഭ് ബച്ചനുമായുള്ള വിവാഹശേഷമാണ് ബച്ചൻ എന്ന പേര് സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്