ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജാൻവി കപൂർ. താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രം 'മിസ്റ്റർ ആൻഡ് മിസിസ് മഹി' കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ജാൻവിക്കൊപ്പം രാജ്കുമാർ റാവുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ക്രിക്കറ്റ് പ്രമേയമാകുന്നതാണു ചിത്രം.
സിനിമയ്ക്ക് വേണ്ടി രണ്ട് വർഷം ക്രിക്കറ്റ് പരിശീലിച്ചതിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും സംസാരിക്കുകയാണ് ജാൻവി കപൂർ. ചിത്രത്തിനായി വിഎഫ്എക്‌സ് ഉപയോഗിക്കാൻ സംവിധായകൻ തയ്യാറായില്ലെന്നും ജാൻവി പറയുന്നു. തനിക്ക് ഒന്നിലധികം പരിക്കുകളുണ്ടായെന്നും രണ്ട് തോളുകൾക്കും സ്ഥാനചലനമുണ്ടായെന്നും ജാൻവി പറയുന്നു
“ഈ ചിത്രത്തിന് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്തു. രണ്ട് വർഷത്തോളം ക്രിക്കറ്റ് പരിശീലിച്ചു. മിലി പ്രമോഷനിടയിലാണ് പരിശീലനം ആരംഭിച്ചത്. ഇപ്പോൾ രണ്ട് വർഷമായി. എനിക്ക് കുറച്ച് പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. തോളുകൾ രണ്ടും സ്ഥാനം തെറ്റി. എന്നാൽ സംവിധായകനും ഇത്രയും കഠിനാധ്വാനം ചെയ്ത എൻ്റെ പരിശീലകരായ അഭിഷേക് നയ്യാർക്കും വിക്രാന്തിനുമാണ് ക്രെഡിറ്റ് നൽകേണ്ടത്. പരിശീലനം അവസാനിപ്പിക്കാൻ എനിക്ക് തോന്നിയിരുന്നു. എൻ്റെ ശരീരം കൈവിട്ടു. പക്ഷേ അവർ എന്നെ പ്രചോദിപ്പിച്ചു.
"ഞാൻ രാവിലെ എഴുന്നേറ്റു KKR കളിക്കാരുടെ കൂടെ നെറ്റ്സിൽ പ്രാക്ടീസ് ചെയ്യാറുണ്ടായിരുന്നു. ഞങ്ങൾ അവിടെ 2 മണിക്കൂർ പ്രാക്ടീസ് ചെയ്യും. പിന്നെ സ്ട്രെങ്ത് ട്രെയിനിംഗ്, കണ്ടീഷനിംഗ്, കാർഡിയോ എന്നിവയ്ക്കായി ഞാൻ ബാന്ദ്രയിലേക്ക് പോകും. ശേഷം ഷൂട്ടിംഗിന്. അതിനുശേഷം വീണ്ടും ബാന്ദ്രയിലെ ഒരു ഗ്രൗണ്ടിൽ 2 മണിക്കൂർ കൂടി പ്രാക്ടീസ് ചെയ്യും. എല്ലാ ദിവസവും 6 മണിക്കൂർ ശാരീരിക പരിശീലനം ചെയ്തു.
ശരൺ ശർമയുടെ കാഴ്ചപ്പാടും അഭിനിവേശവും കാണുമ്പോഴെല്ലാം എനിക്കു ദേഷ്യവും നിരാശയും തോന്നിയിരുന്നു. ഞങ്ങൾ വഴക്കിടുമായിരുന്നു. പക്ഷേ ഇന്ന് ഞങ്ങൾ ഇവിടെയെത്തി. ഞങ്ങൾ ഒരു ടീമായി ചെയ്ത ജോലിയിൽ എനിക്ക് സംതൃപ്തി തോന്നുന്നു. ആളുകൾ അതിനെ അഭിനന്ദിക്കുകയും സിനിമ ഇഷ്ടപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.” എന്നാണ് ചിത്രത്തിന്റെ പ്രൊമോഷനിടെ ജാൻവി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്